CORBEVAX booster shot | കോവാക്‌സിനും കോവിഷീല്‍ഡും പ്രാഥമിക ഡോസായി എടുത്ത പ്രായപൂര്‍ത്തിയായവര്‍ക്ക് ബൂസ്റ്ററായി കോര്‍ബേവാക്‌സ് കുത്തിവയ്ക്കാം; കേന്ദ്രം അനുമതി നല്‍കി

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) അടിയന്തര ഘട്ടങ്ങളില്‍, പ്രാഥമിക ഡോസായി ഉപയോഗിച്ചതില്‍ നിന്ന് വ്യത്യസ്തമായ വാക്‌സിന്‍ (ഹെറ്ററോളജികല്‍) ഒരു വ്യക്തിക്ക് ബൂസ്റ്റര്‍ ഡോസായി കുത്തിവയ്ക്കുന്നതിനും നിയന്ത്രിത ഉപയോഗത്തിനും ബയോളജികല്‍ ഇയുടെ കോര്‍ബെവാക്സിന് കേന്ദ്ര സര്‍കാര്‍ അംഗീകാരം നല്‍കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. 18 വയസും അതിന് മുകളിലുള്ളവര്‍ക്കും മാത്രം ഉപയോഗിക്കാനാണ് അംഗീകാരം നൽകിയിട്ടുള്ളത്.                       

Aster_MIMS

CORBEVAX booster shot | കോവാക്‌സിനും കോവിഷീല്‍ഡും പ്രാഥമിക ഡോസായി എടുത്ത പ്രായപൂര്‍ത്തിയായവര്‍ക്ക് ബൂസ്റ്ററായി കോര്‍ബേവാക്‌സ് കുത്തിവയ്ക്കാം; കേന്ദ്രം അനുമതി നല്‍കി

പ്രാഥമിക ഡോസായി ഉപയോഗിച്ചതില്‍ നിന്ന് വ്യത്യസ്തമായി, കോര്‍ബെവാക്‌സ് ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാന്‍ കേന്ദ്രം അംഗീകാരം നല്‍കിയതായി ചൊവ്വാഴ്ച എഎന്‍ഐ റിപോര്‍ട് ചെയ്തിരുന്നു. പ്രതിരോധ കുത്തിവയ്പ്പിനുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതി (NTAGI) കഴിഞ്ഞ മാസം 18 വയസിന് മുകളിലുള്ളവര്‍ക്ക് ഹെറ്ററോളജികല്‍ ബൂസ്റ്ററായി കോര്‍ബേവാക്‌സ് ശുപാര്‍ശ ചെയ്തിരുന്നു.

ഈ വര്‍ഷം ജൂണ്‍ നാലിന് ഹൈദരാബാദ് ആസ്ഥാനമായുള്ള ഫാര്‍മസ്യൂടികല്‍, വാക്സിന്‍ കംപനിയായ ബയോളജികല്‍ ഇ ലിമിറ്റഡിന്റെ (BE) കോവിഡ് വാക്സിനായ കോര്‍ബേവാക്‌സ് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്‍ഡ്യ (DCGI) ഹെറ്ററോളജിക്കല്‍ ബൂസ്റ്റര്‍ ഡോസായി അംഗീകരിച്ചിരുന്നു. കോവാക്‌സിന്‍ (Covaxin) അല്ലെങ്കില്‍ കൊവീഷീല്‍ഡ് (Covishield) പ്രാഥമിക ഡോസായി എടുത്തിട്ടുള്ള 18 വയസും അതില്‍ കൂടുതലുമുള്ള വ്യക്തികള്‍ക്ക് അടിയന്തിര സാഹചര്യങ്ങളില്‍ നിയന്ത്രിത ഉപയോഗത്തിനായി കോര്‍ബേവാക്‌സ് ഹെറ്ററോളജിക്കല്‍ ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാം.

ബയോളജികല്‍ ഇ ലിമിറ്റഡിന്റെ കോര്‍ബേവാക്‌സ് ആണ് രാജ്യത്ത് ആദ്യം അംഗീകരിക്കപ്പെട്ട ഹെറ്ററോളജിക്കല്‍ കോവിഡ് ബൂസ്റ്റര്‍ വാക്‌സിന്‍. ഈയിടെ, ബയോളജികല്‍ ഇ ലിമിറ്റഡ് അതിന്റെ ക്ലിനികല്‍ ട്രയല്‍ ഡാറ്റ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്‍ഡ്യയ്ക്ക് കൈമാറിയിട്ടുണ്ട്, അവര്‍ വിദഗ്ധ സമിതിയുടെ വിശദമായ വിലയിരുത്തലിനും ചര്‍ചകള്‍ക്കും ശേഷം, കോവിഷീല്‍ഡ് അല്ലെങ്കില്‍ രണ്ട് ഡോസുകള്‍ ഇതിനകം എടുത്ത ആളുകള്‍ക്ക് കോര്‍ബെവാക്‌സ് വാക്‌സിന്‍ ഒരു ഹെറ്ററോളജിക്കല്‍ ബൂസ്റ്റര്‍ ഡോസായി നല്‍കുന്നതിന് അനുമതി നല്‍കി.

'ബയോളജികല്‍ ഇ ലിമിറ്റഡിന്റെ ക്ലിനികല്‍ ട്രയല്‍ ഡാറ്റ കാണിക്കുന്നത് കോര്‍ബെവാക്‌സ് ബൂസ്റ്റര്‍ ഡോസ് രോഗപ്രതിരോധത്തിന്റെ കാര്യത്തില്‍ കാര്യമായ വര്‍ധനയും സുരക്ഷയും നല്‍കുന്നു എന്നാണ്,' സമിതി വ്യക്തമാക്കി. 'ഈ അംഗീകാരത്തില്‍ ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്, ഇത് രാജ്യത്തെ കോവിഡ് ബൂസ്റ്റര്‍ ഡോസുകളുടെ ആവശ്യകതയെ അഭിസംബോധന ചെയ്യും. ഞങ്ങളുടെ വാക്‌സിനേഷന്‍ യാത്രയില്‍ മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. ഈ അംഗീകാരം കോര്‍ബെവാക്സിന്റെ ലോകോത്തര സുരക്ഷാ മാനദണ്ഡങ്ങളും ഉയര്‍ന്ന പ്രതിരോധ ശേഷിയും വീണ്ടും നിലനിര്‍ത്തിയെന്ന് അടിവരയിടുന്നു.'- ബയോളജികല്‍ ഇ ലിമിറ്റഡ് മാനജിംഗ് ഡയറക്ടര്‍ മഹിമ ഡാറ്റ്ല പറഞ്ഞു.

18 മുതല്‍ 80 വയസ് വരെ പ്രായമുള്ള 416 പേര്‍ക്ക് കോര്‍ബെവാക്സിന്‍ ബൂസ്റ്ററായി നല്‍കുന്നതിന് കുറഞ്ഞത് ആറ് മാസം മുമ്പ് രണ്ട് ഡോസ് കോവിഷീല്‍ഡ് അല്ലെങ്കില്‍ കോവാക്‌സിന്‍ എടുത്തിരുന്നു. ഇതിന് ശേഷമാണ് ബയോളജികല്‍ ഇ ഒരു മള്‍ടിസെന്റര്‍ ഫേസ് III പ്ലാസിബോ നിയന്ത്രിത ഹെറ്ററോളജികല്‍ ബൂസ്റ്റര്‍ ഡോസ് ക്ലിനികല്‍ ട്രയല്‍ നടത്തിയത്. കോര്‍ബെവാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ്, പ്ലാസിബോയുമായി താരതമ്യപ്പെടുത്തുമ്പോള്‍, കോവിഷീല്‍ഡ്, കോവാക്‌സിന്‍ ഗ്രൂപുകളിലെ ന്യൂട്രലൈസിംഗ് ആന്റിബോഡികളുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിച്ചെന്ന് കണ്ടെത്തി.

Keywords: CORBEVAX booster shot approved for 18 years and above jabbed with Covaxin, Covishield, National, Newdelhi, News,Top-Headlines,Vaccine,Central Government, Dose, Covishield, Covaxin.


നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia