കര്‍ഷക സമരത്തില്‍ പങ്കെടുക്കാനെത്തിയ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് കസ്റ്റഡിയില്‍

 



ലഖ്നൗ: (www.kvartha.com 07.12.2020) കര്‍ഷക സമരത്തില്‍ പങ്കെടുക്കാനെത്തിയ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ യു പി പോലീസ് കസ്റ്റഡിയിലെടുത്തു. ലഖ്നൗവിലെ തന്റെ വസതിയ്ക്ക് മുന്‍പില്‍ നടന്ന ധര്‍ണയില്‍ പങ്കെടുക്കവേയായിരുന്നു അഖിലേഷ് യാദവിനെ പോലീസ് കസറ്റഡിയിലെടുത്തത്. കനൗജിലേക്കുള്ള മാര്‍ച്ചില്‍ പങ്കെടുക്കാന്‍ തുടങ്ങവേയായിരുന്നു പോലീസ് നടപടി. തുടര്‍ന്ന് എക്കോഗാര്‍ഡനിലേക്ക് അയച്ച അഖിലേഷ് അവിടെ കസ്റ്റഡിയില്‍ തുടരുമെന്നാണ് വിവരം. ജനാധിപത്യവിരുദ്ധ പ്രതിഷേധമാണ് നടത്തുന്നതെന്ന് ആരോപിച്ചാണ് സമാജ് വാദി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന കിസാന്‍ യാത്രയ്ക്ക് പോലീസ് അനുമതി നിഷേധിച്ചത്.

കര്‍ഷക സമരത്തില്‍ പങ്കെടുക്കാനെത്തിയ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് കസ്റ്റഡിയില്‍


കര്‍ഷകര്‍ക്കൊപ്പം മാര്‍ച്ചില്‍ പങ്കെടുക്കുന്നത് പോലീസ് തടഞ്ഞതോടെയാണ് അഖിലേഷ് യാദവ് വീടിന് മുന്‍പിലായി കര്‍ഷകര്‍ നടത്തുന്ന ധര്‍ണയില്‍ ഇരുന്ന് പ്രതിഷേധിച്ചത്. പോലീസ് തങ്ങളെ ജയിലിലടച്ചാലും കനൗജിലേക്കുള്ള മാര്‍ച്ചില്‍ സമാജ്വാദി പ്രവര്‍ത്തകര്‍ പങ്കെടുത്തിരിക്കുമെന്ന് അഖിലേഷ് യാദവ് പ്രതികരിച്ചിരുന്നു. 

യുപിയിലെ വിവിധയിടങ്ങളില്‍ ഞങ്ങളുടെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചുവരികയാണ്. പോലീസിന് വേണമെങ്കില്‍ ഞങ്ങളുടെ പ്രവര്‍ത്തകരെ ജയിലിലിടാം. അവര്‍ക്ക് ഞങ്ങളുടെ വാഹനം തടയാം. പക്ഷേ മാര്‍ച്ച് ഞങ്ങള്‍ നടത്തിയിരിക്കുമെന്നായിരുന്നു കസ്റ്റഡിയിലാകുന്നതിന് മുന്‍പ് അഖിലേഷ് യാദവ്  മാധ്യമങ്ങളോട് പ്രതികരിച്ചത്.

Keywords: N ews,National, India, Lucknow, Farmers, Protesters, Protest, Police, Custody, Cops detain Akhilesh Yadav after he sits on dharna on road, breaks cordon
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia