Rahul Gandhi | ഭാരത് ജോഡോ യാത്രയ്ക്കിടെ സ്ത്രീകള്‍ ലൈംഗിക ചൂഷണം നേരിടുന്നുവെന്ന രാഹുലിന്റെ പരാമര്‍ശം; വിശദീകരണം തേടി ഡെല്‍ഹി പൊലീസ് കോണ്‍ഗ്രസ് നേതാവിന്റെ വസതിയില്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം വിനയായോ? പരാമര്‍ശത്തില്‍ വിശദീകരണം തേടി ഡെല്‍ഹി പൊലീസ് കോണ്‍ഗ്രസ് നേതാവിന്റെ വസതിയില്‍ എത്തി. ഞായറാഴ്ച രാവിലെ 10മണിയോടെയാണ് ഡെല്‍ഹി പൊലീസ് രാഹുലിന്റെ വസതിയില്‍ എത്തിയത്.

ഇന്‍ഡ്യയില്‍ സ്ത്രീകള്‍ ലൈംഗിക ചൂഷണം നേരിടുന്നുവെന്നായിരുന്നു പരാമര്‍ശം. പ്രസംഗത്തില്‍ സൂചിപ്പിച്ച ഇരകളുടെ വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് കമിഷണര്‍ സാഗര്‍ പ്രീത് ഹൂഡയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാഹുലിന്റെ വസതിയിലെത്തിയത്.

'സ്ത്രീകള്‍ ഇപ്പോഴും ലൈംഗിക ചൂഷണത്തിന് ഇരയാകുന്നു' എന്നായിരുന്നു ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കവേ ശ്രീനഗറില്‍വച്ച് രാഹുല്‍ പറഞ്ഞത്. 'രാഹുല്‍ ഗാന്ധിയോട് സംസാരിക്കാനാണ് ഞങ്ങള്‍ ഇവിടെ വന്നത്. ഭാരത് ജോഡോ യാത്രയ്ക്കിടെ താന്‍ നിരവധി സ്ത്രീകളെ കണ്ടെന്നും, അവര്‍ ബലാത്സംഗത്തിന് ഇരകളായെന്ന് വെളിപ്പെടുത്തിയെന്നും ജനുവരി 30ന് ശ്രീനഗറില്‍വച്ച് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തില്‍നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് ഇരകള്‍ക്ക് നീതി ഉറപ്പാക്കാനാണ് ഞങ്ങള്‍ എത്തിയത്' എന്ന് സ്‌പെഷല്‍ പൊലീസ് കമിഷണര്‍ സാഗര്‍ പ്രീത് ഹൂഡ അറിയിച്ചു. ലൈംഗിക ചൂഷണത്തിന് ഇരകളായെന്നു പറഞ്ഞ സ്ത്രീകളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് മാര്‍ച് 16ന് ഡെല്‍ഹി പൊലീസ് രാഹുല്‍ ഗാന്ധിക്ക് നോടിസ് അയച്ചിരുന്നു. തുടര്‍ന്നാണ് വിവരങ്ങള്‍ ആവശ്യപ്പെട്ട് പൊലീസ് സംഘം നേരിട്ട് രാഹുലിന്റെ വസതിയില്‍ എത്തിയത്.

Rahul Gandhi | ഭാരത് ജോഡോ യാത്രയ്ക്കിടെ സ്ത്രീകള്‍ ലൈംഗിക ചൂഷണം നേരിടുന്നുവെന്ന രാഹുലിന്റെ പരാമര്‍ശം; വിശദീകരണം തേടി ഡെല്‍ഹി പൊലീസ് കോണ്‍ഗ്രസ് നേതാവിന്റെ വസതിയില്‍

ഇതിനിടെ രാഹുല്‍ ഗാന്ധിയുടെ വസതിയിലെത്തിയ കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയെ പൊലീസ് തടഞ്ഞു. കേന്ദ്ര സര്‍കാര്‍ ഭയപ്പെടുത്താന്‍ നോക്കുന്നുവെന്ന് പവന്‍ ഖേര പ്രതികരിച്ചു. പൊലീസ് അയച്ച നോടിസിന് നിയമസാധുതയില്ലെന്ന് കോണ്‍ഗ്രസ് നേരത്തെ പ്രതികരിച്ചിരുന്നു.

പാര്‍ലമെന്റിലെ രാഹുലിന്റെ അദാനി പരാമര്‍ശത്തില്‍ കേന്ദ്രസര്‍കാര്‍ പ്രതികാരം വീട്ടുകയാണെന്നാണ് നേതാക്കളുടെ ആരോപണം. രാഹുലിന്റെ വസതിയില്‍ മുതിര്‍ന്ന നേതാക്കളെല്ലാം തന്നെ എത്തിയിട്ടുണ്ട്. അശോക് ഗെലോടും ഇതില്‍ ഉള്‍പെടുന്നു. രാഹുലിനെ ദ്രോഹിക്കാനുള്ള ഡെല്‍ഹി പൊലീസിന്റെ മറ്റൊരു നീക്കമാണ് ഇതെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.

Keywords:  Cops At Rahul Gandhi's House Regarding His Remark On Assault Survivors, New Delhi, News, Rahul  Gandhi, Assault, Police, Notice, Congress, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia