SWISS-TOWER 24/07/2023

ബംഗ്ലാദേശി യുവതിയെ രണ്ടാനമ്മ 20,000 രൂപയ്ക്ക് സെക്‌സ് റാക്കറ്റിന് വിറ്റു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പൂനെ: (www.kvartha.com 04.07.2016) ബംഗ്ലാദേശി യുവതിയെ രണ്ടാനമ്മ പൂനയിലെ സെക്‌സ് റാക്കറ്റിന് 20,000 രൂപയ്ക്ക് വിറ്റു. സെക്‌സ് റാക്കറ്റിന്റെ തടവില്‍ നിന്നും രക്ഷപ്പെട്ട യുവതി പോലീസ് സ്‌റ്റേഷനിലെത്തി വിവരം പറഞ്ഞപ്പോഴാണ് സംഭവം പുറത്തായത്. രണ്ടാനമ്മയാണ് 26കാരിയായ യുവതിയെ പൂനെയില്‍ എത്തിച്ചത്. തുടര്‍ന്ന് സൊഹൈല്‍ എന്ന ഇടപാടുകാരന് ഇരുപതിനായിരം രൂപയ്ക്ക് യുവതിയെ വില്‍ക്കുകയായിരുന്നു.

പൂനെയിലെ അതിര്‍ത്തി പ്രദേശമായ കത്ത് രാജിന് അടുത്തുള്ള ഒരു വീട്ടില്‍ മറ്റ് അഞ്ച് യുവതികള്‍ക്കൊപ്പം യുവതിയേയും തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ലൈംഗിക തൊഴിലാളിയാകാന്‍ വിസമ്മതിച്ച യുവതിയെ ഇവര്‍ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ട്. തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂണ്‍ 29ന് തടവില്‍ നിന്നും രക്ഷപ്പെട്ട യുവതി ബംഗ്ലാദേശിലേക്കുള്ള ബസ് കാത്തു നില്‍ക്കുന്നതിനിടെ സഹയാത്രികരോട് വിവരം പറയുകയും അവര്‍ യുവതിയെ പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു.

എന്നാല്‍ ഭാഷ അറിയാത്തതിനാല്‍ ബംഗ്ലാദേശിലെ ഏതു പ്രദേശത്താണ് ഇവര്‍ താമസിച്ചിരുന്നതെന്നും തടവിലാക്കപ്പെട്ട വീട് എവിടെയാണെന്നും വ്യക്തമായി അറിയാന്‍ സാധിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു. ഇപ്പോള്‍ ഒരു എന്‍.ജി.ഒയുടെ സംരക്ഷണയിലാണ് യുവതി കഴിയുന്നത്. യുവതിയുടെ പരാതിയില്‍ രണ്ടാനമ്മയ്ക്കും സൊഹയ്‌ലിനും എതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ബംഗ്ലാദേശി യുവതിയെ രണ്ടാനമ്മ 20,000 രൂപയ്ക്ക് സെക്‌സ് റാക്കറ്റിന് വിറ്റു
Also Read:
കെ എസ് ആര്‍ ടി സി ബസില്‍ കടത്തിയ വിദേശമദ്യവും പുകയില ഉല്‍പന്നങ്ങളും പിടികൂടി

Keywords:  Sold' to  Bangladeshi woman escapes from confinement, N G O, Pune, Complaint, Police Station, Torture, Protection, Police, Case, House, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia