ലോക്ക് ഡൗണ്‍ മെയ് പതിനഞ്ച് വരെ തുടര്‍ന്നേക്കും; സൂചന നല്‍കി കേന്ദ്രസര്‍ക്കാര്‍; ട്രെയിന്‍, വിമാന സര്‍വീസുകള്‍ മെയ് 3ന് ശേഷവും തുടരില്ല

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 21.04.2020) തീവ്രബാധിത മേഖലകളില്‍ ലോക്ക് ഡൗണ്‍ മെയ് പതിനഞ്ച് വരെ തുടര്‍ന്നേക്കുമെന്ന സൂചന നല്‍കി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. നാല്‍പ്പത് ദിവസത്തെ ദേശീയ ലോക്ക് ഡൗണ്‍ മെയ് മൂന്നിന് പൂര്‍ത്തിയാകും.

രോഗബാധ കൂടുതല്‍ കാണുന്ന ഡെല്‍ഹി, മുംബൈ ഉള്‍പ്പടെയുള്ള മെട്രോ നഗരങ്ങളിലും മറ്റ് മേഖലകളിലും നിയന്ത്രണങ്ങള്‍ മെയ് പതിനഞ്ചു വരെയെങ്കിലും തുടര്‍ന്നേക്കും. മറ്റു മേഖലകളില്‍ ഘട്ടംഘട്ടമായി സേവനങ്ങള്‍ ഉറപ്പാക്കും. രോഗവ്യാപനം തടഞ്ഞു നിര്‍ത്താനായ മേഖലകളില്‍ മെയ് മൂന്നിന് ശേഷം ബസ് സര്‍വീസ് അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

ലോക്ക് ഡൗണ്‍ മെയ് പതിനഞ്ച് വരെ തുടര്‍ന്നേക്കും; സൂചന നല്‍കി കേന്ദ്രസര്‍ക്കാര്‍; ട്രെയിന്‍, വിമാന സര്‍വീസുകള്‍ മെയ് 3ന് ശേഷവും തുടരില്ല

അതേസമയം ട്രെയിന്‍, വിമാന സര്‍വീസുകള്‍ മെയ് മൂന്നിന് ശേഷം തുടങ്ങില്ലെന്ന് തന്നെയാണ് പുറത്തുവരുന്ന വിവരം. ട്രെയിനുകളും വിമാനസര്‍വീസുകളും മെയ് 15-ന് ശേഷം വീണ്ടും തുടങ്ങാനുള്ള ശുപാര്‍ശയാണ് മന്ത്രിമാരുടെ സമിതിക്ക് മുന്നിലുള്ളത്. സ്‌കൂളുകളും കോളജുകളും തുറക്കുന്നത് ജൂണ്‍ ഒന്നിനു ശേഷമേ ആലോചിക്കൂ. ജില്ലകള്‍ക്കുള്ളിലും നഗരങ്ങള്‍ക്കുള്ളിലും ബസ് സര്‍വീസുകള്‍ മെയ് മൂന്നിന് ശേഷം അനുവദിക്കാന്‍ സാധ്യതയുണ്ട്.

പുറത്തിറങ്ങുമ്പോള്‍ മാസ്‌കുകള്‍ നിര്‍ബന്ധമാക്കും. ലോക്ക് ഡൗണിന് ശേഷവും രോഗബാധ അവസാനിക്കുന്നത് വരെയും, ഇനി തിരികെ വരില്ലെന്ന് ഉറപ്പാക്കുന്നത് വരെയും മാസ്‌കുകള്‍ നിര്‍ബന്ധമാക്കാനാണ് തീരുമാനം. വിവാഹങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ചടങ്ങുകള്‍ക്കുമുള്ള നിയന്ത്രണം തത്ക്കാലം പിന്‍വലിക്കില്ല. കൂടുതല്‍ വ്യവസായശാലകളും കടകളും തുറക്കാന്‍ മെയ് മൂന്നിന് ശേഷം അനുമതി നല്കും എന്നാണ് സൂചന.

Keywords:  Continued restrictions in the hotspot areas, New Delhi, News, Lockdown, Mumbai, Train, bus, Ministers, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia