വിവാഹത്തിന് ഉറപ്പിച്ച തീയതിയും സമയവും മാറ്റുന്നതിനെ കുറിച്ച് അയാള്‍ക്ക് ചിന്തിക്കാനാവുമായിരുന്നില്ല! നിശ്ചയിച്ച സമയത്ത് എത്തിച്ചേരാന്‍ വാഹന ലൈസന്‍സില്ലാത്ത വരന്‍ 100 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി വധൂഗൃഹത്തിലേക്ക്; താലികെട്ടി ഭാര്യയെയും പിന്നിലിരുത്തി മടക്കയാത്ര

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ലഖ്‌നൗ: (www.kvartha.com 01.05.2020) വിവാഹത്തിന് നിശ്ചയിച്ച സമയത്തെത്തിച്ചേരാന്‍ 100 കിലോമീറ്റര്‍ ദൂരയുള്ള വധൂഗൃഹത്തിലേക്ക് ഇരുപത്തിമുന്നുകാരനായ കല്‍ക്കു പ്രജാപതി ഒറ്റയ്ക്ക് പോയി, അതും സൈക്കിളില്‍. എന്നാല്‍ തിരികെ വരുമ്പോള്‍ വധു റിങ്കിയും സൈക്കിളില്‍ ഒപ്പമുണ്ടായിരുന്നു.

വിവാഹത്തിന് ഉറപ്പിച്ച തീയതിയും സമയവും മാറ്റുന്നതിനെ കുറിച്ച് അയാള്‍ക്ക് ചിന്തിക്കാനാവുമായിരുന്നില്ല! നിശ്ചയിച്ച സമയത്ത് എത്തിച്ചേരാന്‍ വാഹന ലൈസന്‍സില്ലാത്ത വരന്‍ 100 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി വധൂഗൃഹത്തിലേക്ക്; താലികെട്ടി ഭാര്യയെയും പിന്നിലിരുത്തി മടക്കയാത്ര

ഉത്തര്‍പ്രദേശിലെ ഹമിര്‍പുര്‍ ജില്ലക്കാരനായ കല്‍ക്കുവിന്റെ വിവാഹത്തീയതി കൊറോണവ്യാപനത്തിനും ലോക് ഡൗണിനും മുമ്പാണ് നിശ്ചയിച്ചത്. നാലഞ്ച് മാസം മുമ്പായിരുന്നു നിശ്ചയം. മഹോബ ജില്ലയിലാണ് റിങ്കിയുടെ വീട്. വധൂഗൃഹത്തില്‍ വിവാഹത്തിന്റെ എല്ലാ ഒരുക്കങ്ങളും നടത്തുകയും ചെയ്തു. പത്താം ക്ലാസ് പാസായതിന് ശേഷം കൃഷിപ്പണി ചെയ്യുകയാണ് കല്‍ക്കു.

വിവാഹത്തിനുള്ള അനുമതിക്കായി പ്രാദേശിക ഭരണാധികാരികള്‍ക്ക് കല്‍ക്കുവിന്റെ വീട്ടുകാര്‍ അപേക്ഷ നല്‍കി. എന്നാല്‍ ഏപ്രില്‍ 25 വരെ വിവാഹത്തിനുള്ള അനുമതി ലഭിച്ചില്ല. ബന്ധുക്കളെ കൂട്ടി വിവാഹത്തിന് പോകാന്‍ ഒരു സാധ്യതയും കല്‍ക്കുവിന്റെ മുന്നില്‍ തെളിഞ്ഞില്ല. ഒറ്റയ്ക്ക് പോകാം എന്നായി തുടര്‍ന്നുള്ള തീരുമാനം. ലൈസന്‍സ് ഇല്ലാത്തതിനാല്‍ ബൈക്ക് യാത്ര ഉപേക്ഷിച്ചു.

രാവിലെ തന്നെ ജീന്‍സും ടീഷര്‍ട്ടും മാസ്‌കായി കര്‍ച്ചീഫും ധരിച്ച് കല്‍ക്കു പുറപ്പെട്ടു. വിവാഹം മഹോബയിലെ ഒരു അമ്പലത്തില്‍ വെച്ചാണ് നടത്തിയത്. വധുവും വരനും മാസ്‌ക് ധരിച്ചാണ് ചടങ്ങില്‍ പങ്കെടുത്തത്. തിരിച്ചും യാത്ര സൈക്കിളില്‍ തന്നെയാക്കി. ഇത്രയും ദൂരം പുറകിലൊരാളെ ഇരുത്തി സൈക്കിളോടിക്കുന്ന കാര്യം സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടില്ലെന്ന് കല്‍ക്കു പറഞ്ഞു.

വധുവിനേയും കൂട്ടി തിരികെ വീട്ടിലെത്തുന്വോള്‍ അതീവക്ഷീണിതനായതായും കാലുകളിലെ പേശികളിലെ വേദന മാറ്റാന്‍ ഗുളിക കഴിക്കേണ്ടി വന്നതായും കല്‍ക്കു കൂട്ടിച്ചേര്‍ത്തു. കല്‍ക്കുവിന്റെ അമ്മ അസുഖമായി കിടപ്പിലായതിനാലും ലോക് ഡൗണ്‍ അവസാനിക്കുന്നതിനെ കുറിച്ച് ഉറപ്പൊന്നുമില്ലാത്തതിനാലുമാണ് വിവാഹം മാറ്റി വെക്കാത്തതെന്ന് കല്‍ക്കുവിന്റെ വീട്ടുകാര്‍ പറഞ്ഞു. വിവാഹത്തിന് വേണ്ട അത്യാവശ്യ ചടങ്ങുകള്‍ മാത്രമാണ് നടത്തിയത്. നാട്ടുകാര്‍ക്കുള്ള സല്‍ക്കാരമൊക്കെ ലോക് ഡൗണിന് ശേഷം നടത്താനായി മാറ്റിവെച്ചിരിക്കുന്നു.

Keywords:  News, National, India, Lucknow, Uttar Pradesh, Marriage, Travel, Lockdown, Man cycles 100 km alone to marry, rides double with bride on way back
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia