ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ ഏറെ നടക്കുന്നതായി റിപോര്‍ട്ട്
Feb 3, 2013, 23:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യുയോര്‍ക്ക്: ഇന്ത്യയില്‍ പ്രബുദ്ധമായ സമൂഹവും സ്വതന്ത്ര മാധ്യമങ്ങളും നിഷ്പഷമായ ജുഡീഷ്യറിയുമുണ്ടെങ്കിലും ദീര്‍ഘനാളത്തെ തെറ്റായ രീതികള്‍, അഴിമതി തുടങ്ങിയവ മൂലം രാജ്യത്ത് മനുഷ്യാവകാശലംഘനങ്ങള്‍ ഏറെ നടക്കുന്നതായി മനുഷ്യാവകാശം സംബന്ധിച്ചുള്ള ആഗോള സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ(എച്ച്.ആര്‍.ഡബ്യു) റിപോര്‍ട്ടില്‍ പറയുന്നു.
സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതില്‍ ഇന്ത്യവന്‍ പരാജയമാണെന്നാണ് എച്ച്.ആര്‍.ഡബ്ല്യുവിന്റെ വിലയിരുത്തല്‍. വിവിധ രാജ്യങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച 665 പേജുള്ള റിപോര്‍ട്ടിലാണ് ഇന്ത്യയെക്കുറിച്ചുള്ള ഈ പരാമര്‍ശം.
പോലീസ് പരിഷ്‌ക്കാരങ്ങള്‍, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ സര്‍ക്കാര്‍ തലത്തില്‍ ആരംഭശൂരത്വം മാത്രമേ കാണുന്നുള്ളുവെന്നും ഇവയൊക്കെ നടപ്പാക്കുന്നതില്‍ വന്‍ വീഴ്ചകള്‍ വരുന്നതായും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സ്ത്രീകള്‍, കുട്ടികള്‍, ദളിതര്‍, ഗോത്രവിഭാഗങ്ങള്‍, മതന്യൂന പക്ഷങ്ങള്‍, വികലാംഗര്‍ തുടങ്ങിയവരൊക്കെ വിവേചനം അനുഭവിക്കേണ്ടി വരുന്നതായും റിപോര്‍ട്ടില്‍ പറയുന്നു.

Keywords: India, Report, Page, Womens, Childrens, Health, Nation, Kvartha, Malayalam News, Kerala Vartha, Report, India, Media, Women, National, H.R.W, 'India fails to curb sexual violence against women', Contempt of human rights more in India: Report

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.