SWISS-TOWER 24/07/2023

മോഡെലിന്റെ നീളമുള്ള മുടിവെട്ടി 'വൃത്തികേടാക്കി'യെന്ന് പരാതി; 'ഹെയര്‍ സ്റ്റൈല്‍ മാറിയതിനാല്‍ നിരവധി അവസരങ്ങള്‍ നഷ്ടമായി'; ഹോടെല്‍ ശൃംഖലക്ക് 2 കോടി പിഴ ശിക്ഷ വിധിച്ച് കോടതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com 24.09.2021) മോഡെലിന്റെ മുടിവെട്ടി 'വൃത്തികേടാക്കി'യെന്ന പരാതിയില്‍ രണ്ട് കോടി നഷ്ടപരിഹാരം നല്‍കാന്‍ ഹോടെല്‍ ശൃംഖലയോട് ഉത്തരവിട്ട് ദേശീയ ഉപഭോക്തൃ റീഡ്രസല്‍ കമീഷന്‍. ആര്‍ കെ അഗര്‍വാള്‍, ഡോ. എസ് എം കാന്തികര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹോടെലിന് രണ്ട് കോടി രൂപ പിഴ ശിക്ഷ വിധിച്ചത്. 
Aster mims 04/11/2022

അഭിമുഖത്തില്‍ പങ്കെടുക്കാന്‍ ഇണങ്ങുന്ന രീതിയില്‍ മുടിവെട്ടാനാണ് 2018 ഏപ്രിലില്‍ യുവതി ഹോടെലിലെ സലൂണില്‍ മുടിവെട്ടാന്‍ എത്തിയത്. എന്നാല്‍, പരാതിക്കാരി ആവശ്യപ്പെട്ടപ്രകാരം മുടിവെട്ടാന്‍ വൈദഗ്ധ്യമുള്ള ബ്യൂടീഷന്‍ ഉണ്ടായിരുന്നില്ല. ഒടുവില്‍ മാനേജരുടെ ഉറപ്പില്‍ മറ്റൊരു ബ്യൂടീഷന്‍ മുടി വെട്ടിയെങ്കിലും അവര്‍ക്ക് തൃപ്തിയായില്ല. 

മോഡെലിന്റെ നീളമുള്ള മുടിവെട്ടി 'വൃത്തികേടാക്കി'യെന്ന് പരാതി; 'ഹെയര്‍ സ്റ്റൈല്‍ മാറിയതിനാല്‍ നിരവധി അവസരങ്ങള്‍ നഷ്ടമായി'; ഹോടെല്‍ ശൃംഖലക്ക് 2 കോടി പിഴ ശിക്ഷ വിധിച്ച് കോടതി


പരാതിപ്പെട്ടെങ്കിലും ഹെയര്‍ ഡ്രസര്‍ക്കെതിരെ ഹോടെല്‍ നടപടി സ്വീകരിച്ചില്ലെന്നും പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാനും മാനേജര്‍ ആവശ്യപ്പെട്ടതായി യുവതി പറഞ്ഞു. തുടര്‍ന്ന് യുവതി ഉന്നത മാനേജ്മെന്റിനെ ബന്ധപ്പെട്ട് നഷ്ടപരിഹാരവും പരസ്യമായ മാപ്പ് പറച്ചിലും ആവശ്യപ്പെട്ടു. ഇത് മാനേജ്മെന്റ് നിരസിച്ചതോടെയാണ് യുവതി നിയമപരമായി നീങ്ങാന്‍ തീരുമാനിച്ചത്. ഹെയര്‍ സ്റ്റൈല്‍ മാറിയതിനാല്‍ മോഡെലിന് നിരവധി അവസരങ്ങള്‍ നഷ്ടമായെന്നും സാമ്പത്തികമായി വലിയ നഷ്ടമുണ്ടായെന്നും ടോപ് മോഡെല്‍ ആകാനുള്ള സ്വപ്നം തകര്‍ന്നെന്നും കമീഷന്‍ നിരീക്ഷിച്ചു.

'മുടി വെട്ടുന്നതില്‍ സ്ത്രീകള്‍ അതീവ ശ്രദ്ധാലുക്കളാണെന്നതില്‍ സംശയമില്ല. മുടി നന്നായി സൂക്ഷിക്കാന്‍ അവര്‍ നല്ല തുക ചെലവാക്കുന്നു. സ്ത്രീകള്‍ക്ക് മുടി ഒരു വൈകാരിക പ്രശ്നമാണ്. നീളമുള്ള മുടിയുള്ളതിനാല്‍ ഹെയര്‍ പ്രൊഡക്ടുകളുടെ മോഡെലായിരുന്നു പരാതിക്കാരി. മുടി അവരുടെ ഇഷ്ടത്തിനനുസരിച്ച് വെട്ടാത്തത് അവരെ മാനസികമായി തളര്‍ത്തി. അവരുടെ ജോലിയും നഷ്ടമായി'. -കോടതി വ്യക്തമാക്കി.


Keywords:  News, National, India, New Delhi, Models, Compensation, Court, Finance, Job, Career, Consumer court asks hotel to pay Rs 2 cr in damages to model for haircut
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia