കോവിഡ് വ്യാപനം തടയാന്‍ സംസ്ഥാനങ്ങള്‍ ലോക് ഡൗണ്‍ പരിഗണിക്കണം; രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ ദേശീയ നയത്തിന് രൂപം നല്‍കണമെന്നും കേന്ദ്രത്തോട് സുപ്രീംകോടതി

 


ന്യൂഡെല്‍ഹി: (www.kvartha.com 03.05.2021) കോവിഡ് വ്യാപനം തടയാന്‍ സംസ്ഥാനങ്ങള്‍ ലോക് ഡൗണ്‍ പരിഗണിക്കണമെന്ന് സുപ്രീം കോടതി. കോവിഡ് സൂപ്പര്‍ വ്യാപനത്തിന് ഇടയാക്കുന്ന ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണം. വ്യാപനം തടയാന്‍ ലോക് ഡൗണ്‍ ഏര്‍പെടുത്തുന്നത് സംസ്ഥാനങ്ങള്‍ പരിഗണിക്കണമെന്നും ഞായറാഴ്ച കോടതി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. കോവിഡ് വ്യാപനം തടയാന്‍ സംസ്ഥാനങ്ങള്‍ ലോക് ഡൗണ്‍ പരിഗണിക്കണം; രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ ദേശീയ നയത്തിന് രൂപം നല്‍കണമെന്നും കേന്ദ്രത്തോട് സുപ്രീംകോടതി
രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ ദേശീയ നയത്തിന് രൂപം നല്‍കാനും കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. എല്ലാ സംസ്ഥാനങ്ങളും ഇത് പിന്തുടരണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദേശം.

താമസരേഖകളോ വ്യക്തിഗത തിരിച്ചറിയല്‍ കാര്‍ഡോ ഇല്ലാത്തതിന്റെ പേരില്‍ രാജ്യത്ത് ഒരു രോഗിക്കും മരുന്ന് നല്‍കാതിരിക്കുകയോ ആശുപത്രി ചികിത്സ നിഷേധിക്കുകയോ ചെയ്യരുതെന്ന് കോടതി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി.

പല സംസ്ഥാനങ്ങളും പ്രാദേശിക ഭരണകൂടങ്ങളും വ്യത്യസ്തമായ മാനദണ്ഡങ്ങളാണ് ആശുപത്രി പ്രവേശനത്തിനായി കണക്കാക്കുന്നത്. ഇത് രാജ്യത്ത് അനിശ്ചിതത്വത്തിനും പ്രശ്നങ്ങള്‍ക്കും ഇടയാക്കി. ഇത്തരം സാഹചര്യം ഇനി ഉണ്ടാവരുത്. അതിനാലാണ് ഈ വിഷയത്തില്‍ ദേശീയ നയം രൂപീകരിക്കണമെന്ന് പറയുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു.

സംസ്ഥാനങ്ങളുമായി ചേര്‍ന്ന് ഓക്സിജന്‍ സംഭരണം വര്‍ധിപ്പിക്കണമെന്നും വിതരണം സുഗമമാക്കണമെന്നും സുപ്രീം കോടതി പറയുന്നുണ്ട്. നാല് ദിവസത്തിനുള്ളില്‍ ഓക്സിജന്‍ സംഭരണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം.

Keywords:  Consider Lockdown To Curb 2nd Covid Wave: Supreme Court To Centre, States, New Delhi, News, Supreme Court of India, Patient, Hospital, Treatment, Lockdown, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia