Consanguinity | രക്ത ബന്ധമുള്ളവർ തമ്മിലുള്ള വിവാഹം! ഗുണമോ ദോഷമോ?

 


ന്യൂഡെൽഹി: (KVARTHA) വിവാഹമെന്നത് കുടുംബത്തിന്റെയും തലമുറകളുടെയും നിലനിൽപിന് തന്നെ അഭിവാജ്യ ഘടകമാണ്. എന്നാൽ രക്ത ബന്ധമുള്ളവർ വിവാഹം കഴിക്കാൻ പാടില്ലെന്നത് പണ്ട് മുതലേ നാം കേട്ടിട്ടുള്ളതാണ്. എന്നാൽ യഥാർത്ഥത്തിൽ രക്ത ബന്ധത്തിലുള്ളവർ വിവാഹം കഴിക്കുന്നതിലൂടെ ആരോഗ്യപരമായ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന് അറിയാം.
  
Consanguinity | രക്ത ബന്ധമുള്ളവർ തമ്മിലുള്ള വിവാഹം! ഗുണമോ ദോഷമോ?

രക്ത ബന്ധത്തിൽ പെട്ടവർ തമ്മിൽ വിവാഹം കഴിക്കുന്നതോ കുട്ടികൾ ഉണ്ടാകുന്നതോ ഒന്നും തെറ്റല്ല എന്നാൽ ഈ രീതിയിൽ വിവാഹം കഴിക്കുന്നതിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് പറയുന്നത് ഒരു യാഥാർഥ്യം തന്നെയാണ്. ഇങ്ങനെയുള്ള ബന്ധങ്ങൾ കാരണം ആ ദമ്പതികൾക്കു ഉണ്ടാകുന്ന കുഞ്ഞുങ്ങൾക്ക് ജനിതക പ്രശ്നങ്ങൾ ഉണ്ടാകും എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. എന്നാൽ ചില രോഗങ്ങൾ പ്രസവത്തിനു മുമ്പുള്ള ജനിതക പരിശോധനയിലൂടെ (Prenatal Genetic Screening) മുമ്പേ അറിയാൻ കഴിയും. കുഞ്ഞുങ്ങളിലേക്ക് പാരമ്പര്യപരമായി കൈമാറാൻ സാധ്യതയുള്ള രോഗങ്ങൾ ഗർഭധാരണത്തിനു മുൻപ് തന്നെ കണ്ടെത്തി ആവശ്യമായ നിർദേശങ്ങളാണ് പ്രീ നേറ്റൽ ജെനറ്റിക് സ്ക്രീനിങ്‌ ചെയ്യുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇത്തരത്തിലുള്ള ബന്ധങ്ങളിൽ ഉണ്ടാകുന്ന കുട്ടികൾക്ക് മറ്റു കുട്ടികളെക്കാൾ വൈകല്യങ്ങൾ ഉണ്ടാവാനുള്ള സാധ്യത രണ്ടിരട്ടിയായിരിക്കും എന്നാണ് വൈദ്യ ശാസ്ത്രത്തിന്റെ കണക്ക് കൂട്ടൽ. വൈകല്യ സാധ്യതകൾ വർധിക്കാനുള്ള കാരണങ്ങള്‍ രക്തബന്ധത്തിലുള്ളവരുടെ രക്തഗ്രൂപ്പ്, ജനിതക ഘടന, ശാരീരിക സാമ്യതകൾ തുടങ്ങിയവയൊക്കെയാണെന്ന് പറയുന്നു. ഇത്തരം ബന്ധത്തിലുള്ളവരുടെ കുഞ്ഞുങ്ങളിൽ സാധാരണയായി കണ്ടു വരുന്ന ജനിതക രോഗങ്ങളാണ് ഹൃദയാരോഗ്യത്തെ സംബന്ധിക്കുന്ന തകരാറുകൾ, നാഡീവ്യവസ്ഥയെ, തലച്ചോറിന്റെ വളർച്ചയെ കാര്യമായി ബാധിക്കുന്ന തകരാറുകൾ എന്നിവ.

ബൈപോളാർ ഡിസോർഡർ, വിഷാദരോഗം, അക്രമവാസന, ബുദ്ധിമാന്ദ്യം, സംസാരവൈകല്യങ്ങൾ, കാഴ്ച-കേൾവി ശക്തിക്കുണ്ടാവുന്ന തകരാറുകൾ, മാനസിക വൈകല്യങ്ങൾ, അപസ്മാരം, ലേണിങ് ഡിസബിലിറ്റി, കാര്യങ്ങൾ ഗ്രഹിക്കുന്നതിൽ നേരിടുന്ന മാനസിക തകരാറുകൾ തുടങ്ങീ ജനിതക രോഗങ്ങളും മാനസിക പ്രശ്നങ്ങളും രക്ത ബന്ധത്തിലുള്ള വിവാഹത്തിലൂടെ ഉണ്ടാകുന്ന കുഞ്ഞുങ്ങളിൽ സാധാരണ ഉണ്ടാവാറുണ്ട്. 35 വയസിൽ കൂടുതൽ പ്രായമുള്ള സ്ത്രീകൾ, മുമ്പ് അംഗ വൈകല്യമുള്ള കുഞ്ഞുങ്ങൾ ഉണ്ടായിട്ടുള്ള മാതാപിതാക്കൾ, അമ്മയ്ക്ക് ഹീമോഫീലിയ, താലസ്സീമിയ, ഡുഷ്നി മസ്കുലാർ ഡിസ്ട്രോഫി തുടങ്ങിയ രോഗമുള്ളവർ ഇത്തരം ടെസ്റ്റിലൂടെ കാര്യങ്ങള്‍ നേരത്തെ തിരിച്ചറിയാനുള്ള മുൻഗണന എടുക്കേണ്ടത് അനിവാര്യമാണ്.

മേൽ പറഞ്ഞ കാര്യങ്ങൾ എല്ലാം സാധ്യതകളാണ്. നമ്മുടെ സമൂഹത്തിൽ രക്ത ബന്ധത്തിലുള്ളവർ വിവാഹം കഴിഞ്ഞിട്ടുണ്ടാകും, ഒരു പക്ഷേ അവരുടെ കുഞ്ഞുങ്ങൾ മേൽപറഞ്ഞ കാര്യങ്ങൾ ഒന്നും ബാധിക്കാത്തവർ ആയിരിക്കാം. എന്നാൽ വൈദ്യ ശാസ്ത്രത്തിന്റെ സാധ്യതകൾ തള്ളി കളയാൻ കഴിയില്ല. അതുകൊണ്ടാണ് രക്ത ബന്ധത്തിൽ പെട്ടവർ തമ്മിൽ വിവാഹം കഴിക്കുന്നത് നല്ലതല്ലെന്ന് പറയുന്നത്.

Keywords: News, News-Malayalam-News, National, National-News , Health, Health-News, Lifestyle, Lifestyle-News, Consanguinity: Is it safe to marry close relatives?.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia