Meghalaya CM | ബിജെപി പിന്തുണയ്ക്കും; 'മേഘാലയ മുഖ്യമന്ത്രിയായി കോൺറാഡ് സാംഗ്മ മാർച്ച് 7ന് സത്യപ്രതിജ്ഞ ചെയ്യും'; പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് റിപ്പോർട്ട്

 


ഷില്ലോങ്: (www.kvartha.com) കോൺറാഡ് സാങ്മ മേഘാലയ മുഖ്യമന്ത്രിയായി മാർച്ച് ഏഴിന് സത്യപ്രതിജ്ഞ ചെയ്തേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺറാഡ് സാങ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരുന്നു. നിലവിലെ മുഖ്യമന്ത്രിയായ അദ്ദേഹം വെള്ളിയാഴ്ച മേഘാലയ ഗവർണർ ഫാഗു ചൗഹാന് രാജിക്കത്ത് സമർപ്പിക്കുകയും പുതിയ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുകയും ചെയ്തു.

സാങ്മ തനിക്ക് 32 എംഎൽഎമാരുള്ള കേവല ഭൂരിപക്ഷമുണ്ടെന്ന് അവകാശപ്പെട്ടെങ്കിലും പിന്തുണയ്ക്കുന്ന പാർട്ടികളുടെ വിശദാംശങ്ങൾ നൽകാൻ വിസമ്മതിച്ചു. 60 അംഗ നിയമസഭയിൽ 26 സീറ്റുകളുമായി നാഷണൽ പീപ്പിൾസ് പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോൾ ബിജെപി രണ്ടെണ്ണം നേടി. കോൺറാഡ് സാങ്മയെ പിന്തുണയ്ക്കാൻ ബിജെപി തീരുമാനിച്ചിട്ടുണ്ട്. എൻപിപിക്കെതിരെ അഴിമതിയാരോപണങ്ങൾ ഉന്നയിച്ച് ബിജെപി തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യത്തിൽ നിന്ന് പിന്മാറിയിരുന്നു.

Meghalaya CM | ബിജെപി പിന്തുണയ്ക്കും; 'മേഘാലയ മുഖ്യമന്ത്രിയായി കോൺറാഡ് സാംഗ്മ മാർച്ച് 7ന് സത്യപ്രതിജ്ഞ ചെയ്യും'; പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് റിപ്പോർട്ട്

എൻപിപിയുടെ സഖ്യകക്ഷിയായിരുന്ന യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി 11 സീറ്റുകൾ നേടി രണ്ടാമത്തെ വലിയ കക്ഷിയായി. തൃണമൂൽ കോൺഗ്രസും കോൺഗ്രസും അഞ്ച് സീറ്റുകൾ വീതം നേടിയിട്ടുണ്ട്.

Keywords: National, News, BJP, Chief Minister, Prime Minister, Narendra Modi, Report, Assembly Election, MLA, Government, Political party, Congress, Politics, Top-Headlines, Conrad Sangma likely to take oath as Meghalaya CM on March 7
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia