Ajay Maken | കോണ്‍ഗ്രസ് നേതാവ് അജയ് മാകന്‍ രാജസ്താന്റെ ചുമതല ഒഴിഞ്ഞു; പടിയിറക്കം സംസ്ഥാനത്തെ വിമതനീക്കത്തില്‍ പ്രതിഷേധിച്ച്
Nov 16, 2022, 17:48 IST
ജയ്പുര്‍: (www.kvartha.com) കോണ്‍ഗ്രസ് നേതാവ് അജയ് മാകന്‍ രാജസ്താന്റെ ചുമതല ഒഴിഞ്ഞു. സെപ്റ്റംബര്‍ അവസാന വാരത്തില്‍ മുഖ്യമന്ത്രി അശോക് ഗെലോട് സ്ഥാനം രാജിവച്ച് കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്കു മത്സരിക്കാന്‍ വിമുഖത പ്രകടിപ്പിക്കുകയും ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് സംജാതമായ വിമതപ്രവര്‍ത്തനങ്ങളിലും അസംതൃപ്തനായാണ് ചുമതല ഒഴിയുന്നത് എന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്.
ഗെലോടിനെ മാറ്റി മറ്റൊരാളെ രാജസ്താനില്‍ മുഖ്യമന്തിയാക്കാന്‍ നേതൃത്വം വിളിച്ച യോഗം, ഗെലോടിനോട് വിധേയത്വമുള്ള 90 എംഎല്‍എമാര്‍ ബഹിഷ്‌കരിക്കുകയും കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള പ്രതിഷേധം കാട്ടാനായി രാജിക്കത്ത് സ്പീകര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇവര്‍ക്കെതിരെ നടപടി വേണമെന്ന് മാകന്‍ ആവശ്യപ്പെട്ടെങ്കിലും സംസ്ഥാന നേതൃത്വം അനങ്ങിയില്ല. ഇതെല്ലാം രാജസ്താന്റെ ചുമതല ഒഴിയുന്നതിലേക്കു മാകനെ നയിച്ചുവെന്നാണു ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
സെപ്റ്റംബറിലെ 'വിമത' പ്രവര്‍ത്തനത്തില്‍ മൂന്ന് എംഎല്‍എമാര്‍ക്കെതിരെ നടപടി വേണമെന്നാണു മാകന്‍ ആവശ്യപ്പെട്ടത്. മഹേഷ് ജോഷി, ധര്‍മേന്ദ്ര റാതോഡ്, ശാന്തി ധാരിവാള്‍ എന്നിവര്‍ക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടത്. ഇവര്‍ സമാന്തര യോഗം ചേര്‍ന്ന് ഗെലോടിനെ മാത്രമേ മുഖ്യമന്ത്രിയായി അംഗീകരിക്കൂ എന്ന പ്രമേയം പാസാക്കുകയും ചെയ്തു. സചിന്‍ പൈലറ്റിനു വേണ്ടി ഗെലോടിനെ രാജിവയ്പ്പിച്ച് പാര്‍ടി അധ്യക്ഷപദവി ഏറ്റെടുപ്പിക്കാന്‍ മാകന്‍ ശ്രമിക്കുന്നുവെന്ന വിമര്‍ശനവും ഈ എംഎല്‍എമാര്‍ നടത്തിയിരുന്നു.
Keywords: Congress's Ajay Maken Quits As Rajasthan In-Charge, Cites Rebellion, Jaipur, News, Politics, Rajasthan, Congress, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.