SWISS-TOWER 24/07/2023

Election Result | മഹാരാഷ്ട്ര ഉപതിരഞ്ഞെടുപ്പ്; ബി ജെ പിക്ക് കനത്ത തിരിച്ചടി; 28 വര്‍ഷമായി കൈവശമുണ്ടായിരുന്ന മണ്ഡലം പിടിച്ചെടുത്ത് കോണ്‍ഗ്രസ്

 


ADVERTISEMENT

മുംബൈ:(www.kvartha.com) മഹാരാഷ്ട്രയില്‍ രണ്ട് മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഒന്നില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി കോണ്‍ഗ്രസ്. കഴിഞ്ഞ 28 വര്‍ഷമായി കൈവശമുണ്ടായിരുന്ന കസബപേട് മണ്ഡലത്തില്‍ ബിജെപിയെ നിലംപരിശാക്കി മഹാ വികാസ് അഘാഡി സ്ഥാനാര്‍ഥിക്ക് വിജയം. മഹാ വികാസ് അഘാഡി സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച കോണ്‍ഗ്രസിന്റെ രവീന്ദ്ര ധാന്‍ഗെകറാണ് സീറ്റ് പിടിച്ചെടുത്തത്. 11,000 വോടിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു ജയം.
Aster mims 04/11/2022

Election Result | മഹാരാഷ്ട്ര ഉപതിരഞ്ഞെടുപ്പ്; ബി ജെ പിക്ക് കനത്ത തിരിച്ചടി; 28 വര്‍ഷമായി കൈവശമുണ്ടായിരുന്ന മണ്ഡലം പിടിച്ചെടുത്ത് കോണ്‍ഗ്രസ്

അതേസമയം, മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് നടന്ന മറ്റൊരു മണ്ഡലമായ ചിഞ്ചിവാഡില്‍ ബിജെപി സ്ഥാനാര്‍ഥി അശ്വിനി ജഗ്ദാപ് മുന്നേറ്റം തുടരുന്നു. രണ്ട് മണ്ഡലത്തിലും ബിജെപി എംഎല്‍എമാരുടെ മരണത്തെ തുടര്‍ന്നായിരുന്നു ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മണ്ഡലങ്ങളില്‍ വലിയ രീതിയില്‍ താര പ്രചാരകരെ ഇറക്കി ബിജെപി പ്രചാരണം കൊഴുപ്പിച്ചിരുന്നു.

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, നാരായണ്‍ റാണെ, റാവുസാഹേബ് ദന്‍വേ പാട്ടീല്‍, ഭഗവത് കരാദ് മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കര്‍ എന്നിവര്‍ പ്രചാരണത്തിനെത്തിയിരുന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, മന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍ എന്നിവരാണ് മണ്ഡലത്തിലെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോളെ, മുന്‍ മുഖ്യമന്ത്രിമാരായ സുശീല്‍കുമാര്‍ ഷിന്‍ഡെ, അശോക് ചവാന്‍, പൃഥ്വിരാജ് ചവാന്‍ എന്നിവരായിരുന്നു കോണ്‍ഗ്രസ് പ്രചാരണത്തിനായി മുന്‍പന്തിയിലുണ്ടായിരുന്നത്.

Keywords: Congress wins Kasba Peth seat BJP held since 1995, Mumbai, News, Politics, Assembly Election, BJP, Congress, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia