Result | രാജ്യസഭാ തിരഞ്ഞെടുപ്പ്: കർണാടകയിൽ കോൺഗ്രസിന് 3 സീറ്റിൽ ജയം, ബിജെപിക്ക് 1; ബിജെപി എംഎൽഎ കൂറുമാറി, മറ്റൊരു അംഗം വിട്ടുനിന്നു
Feb 27, 2024, 20:48 IST
ബെംഗ്ളുറു: (KVARTHA) കർണാടകയിൽ നാല് രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചു. നാലാമത്തെ സീറ്റിൽ ബിജെപി സ്ഥാനാർത്ഥി വിജയിച്ചു. പാർട്ടി വിപ്പ് ലംഘിച്ച് ഒരു ബിജെപി എംഎൽഎ കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്തു. മറ്റൊരു അംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാക്കളായ അജയ് മാക്കൻ, സയ്യിദ് നസീർ ഹുസൈൻ, ജിസി ചന്ദ്രശേഖർ എന്നിവരും ബിജെപിയുടെ നാരായൺ കൃഷ്ണസ ഭണ്ഡയുമാണ് വിജയിച്ചത്.
ബിജെപി എംഎൽഎ എസ് ടി സോമശേഖർ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നപ്പോൾ മറ്റൊരു എംഎൽഎ ശിവറാം ഹെബ്ബാർ വിട്ടുനിന്നു. പ്രതീക്ഷിച്ചതുപോലെ ബിജെപി - ജെഡിഎസ് സഖ്യ സ്ഥാനാർഥി കുപേന്ദ്ര റെഡ്ഡി പരാജയപ്പെട്ടു. രാവിലെ ഒമ്പത് മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. നാല് പാർട്ടി ഇതര എംഎൽഎമാരും കോൺഗ്രസിന് വോട്ട് ചെയ്തിട്ടുണ്ട്.
തിരഞ്ഞെടുപ്പിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥികളിൽ അജയ് മാക്കന് 47 വോട്ടും സയ്യിദ് നാസർ ഹുസൈന് 47 വോട്ടും ജി സി ചന്ദ്രശേഖറിന് 45 വോട്ടും ലഭിച്ചു. ബി.ജെ.പി സ്ഥാനാർഥി നാരായൺ ഭണ്ഡ 48 വോട്ടും സഖ്യ സ്ഥാനാർഥി കുപേന്ദ്ര റെഡ്ഡി 35 വോട്ടും നേടി. ഏറെ കണക്കുകൂട്ടലുകളോടെ ജെഡിഎസും ബിജെപിയും അഞ്ചാം സ്ഥാനാർഥിയെ നിർത്തിയത്. ഇതോടെ ഭരണകക്ഷിയായ കോൺഗ്രസിന് ക്രോസ് വോട്ടിംഗ് ഭയം തുടങ്ങി. എന്നിരുന്നാലും സിദ്ധരാമയ്യ - ഡികെ ശിവകുമാർ തന്ത്രങ്ങളിലൂടെ കോൺഗ്രസിന്റെ മുഴുവൻ എംഎൽഎമാർക്കൊപ്പം ബിജെപിയുടെയും പാർട്ടി ഇതര എംഎൽഎമാരുടെയും വോട്ടുകൾ ആകർഷിക്കുന്നതിൽ വിജയിച്ചിരിക്കുകയാണ്.

Keywords: News, News-Malayalam-News, National, National-News, Congress wins 3 seats in Karnataka, BJP 1.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.