Clash | ഡെല്‍ഹിയില്‍ രാജിവച്ച പിസിസി അധ്യക്ഷന്റെ വസതിക്ക് മുന്നില്‍ പരസ്പരം പോരടിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) രാജിവച്ച ഡെല്‍ഹി പിസിസി അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലവ്ലിയുടെ വീടിന് മുന്നില്‍ തമ്മില്‍ പോരടിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പരസ്പരം ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മുന്‍ കോണ്‍ഗ്രസ് എം എല്‍ എ ആസിഫ് മുഹമ്മദ് ഖാന്റെ നേതൃത്വത്തിലുള്ള വിഭാഗവും ലവ്ലിക്കൊപ്പമുള്ള പാര്‍ടി പ്രവര്‍ത്തകരുമാണ് തര്‍ക്കത്തില്‍ ഏര്‍പെടുകയും പിന്നീടത് സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തത്.

പാര്‍ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് രാജിവയ്ക്കാനുള്ള തീരുമാനം മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് ലവ്ലി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ കാണണമായിരുന്നവെന്ന് ആസിഫ് മുഹമ്മദ് പറഞ്ഞു. ഇതോടെ അരവിന്ദറിനൊപ്പമുള്ള പ്രവര്‍ത്തകര്‍ ആസിഫിനോട് മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. പ്രവര്‍ത്തകരില്‍ ഒരാള്‍ ആസിഫിനെ പിന്നിലേക്ക് തള്ളിയതോടെ ഇരുവിഭാഗവും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.

Clash | ഡെല്‍ഹിയില്‍ രാജിവച്ച പിസിസി അധ്യക്ഷന്റെ വസതിക്ക് മുന്നില്‍ പരസ്പരം പോരടിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ഡെല്‍ഹി വിധിയെഴുതാന്‍ 27 ദിവസം മാത്രം ശേഷിക്കേയാണ് കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നല്‍കി പിസിസി അധ്യക്ഷന്റെ പടിയിറക്കം. മല്ലികാര്‍ജുന്‍ ഖര്‍ഗെക്കയച്ച നാല് പേജുള്ള രാജിക്കത്തില്‍ അരവിന്ദര്‍ സിങ് ലവ് ലി എണ്ണമിടുന്ന കാരണങ്ങളില്‍ കനയ്യ കുമാറിന്റെയും, ദളിത് കോണ്‍ഗ്രസ് നേതാവ് ഡോ ഉദിത് രാജിന്റെയും സ്ഥാനാര്‍ഥിത്വത്തിലുള്ള പ്രതിഷേധമാണ് പ്രധാനമായും എടുത്ത് പറയുന്നത്. ഡെല്‍ഹി നോര്‍ത് ഈസ്റ്റ്, നോര്‍ത് വെസ്റ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളായി ഇരുവരെയും കെട്ടിയിറക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.

കോണ്‍ഗ്രസിനെതിരെ വ്യാജവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങള്‍ ഉന്നയിച്ച പാര്‍ടിക്കൊപ്പമുള്ള എ എ പി സഖ്യത്തിന് ഡെല്‍ഹി കോണ്‍ഗ്രസ് യൂണിറ്റ് എതിരായിരുന്നുവെന്ന് ലവ്ലി പറഞ്ഞു. എന്നാല്‍, ഈ എതിര്‍പ്പ് അവഗണിച്ച് കോണ്‍ഗ്രസ് പാര്‍ടി സഖ്യവുമായി മുന്നോട്ട് പോവുകയായിരുന്നുവെന്ന് അദ്ദേഹം രാജിക്കത്തില്‍ ചൂണ്ടിക്കാട്ടി.

പുനഃസംഘടന നടത്താന്‍ അനുവദിക്കാത്തതിനാല്‍ ഡെല്‍ഹിയിലെ 150 ഓളം ബ്ലോക് കമിറ്റികള്‍ അധ്യക്ഷന്മാരില്ലാതെ നിര്‍ജീവമാണെന്നും രാജിക്കത്തില്‍ പറയുന്നു. ബി ജെ പിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ ലവ്‌ലിയുടെ തുടര്‍നീക്കങ്ങള്‍ വ്യക്തമല്ലെങ്കിലും ഘര്‍വാപസിയെന്ന് അഭ്യൂഹങ്ങളുണ്ട്. ഡെല്‍ഹിയില്‍ തിരിച്ചടിയുണ്ടാക്കുന്നതിനൊപ്പം സിഖ് സമുദായംഗമായ ലവ്‌ലിയുടെ രാജി പഞ്ചാബിലും കോണ്‍ഗ്രസിന് ക്ഷീണമായേക്കാം. 2023 ഓഗസ്റ്റിലാണ് ലവ്ലി പിസിസി അധ്യക്ഷനായത്.
Keywords: News, National, National-News, Politics, Congress Vs Congress, Congress Workers, Clash, Delhi News, Ex-Delhi PCC Chief, Arvinder Singh Lovely, House, AAP, BJP, Protest, Congress Vs Congress As Workers Clash Outside Ex-Delhi PCC chief Arvinder Singh Lovely's house.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script