Smriti Irani | രാഹുല്‍ ഗാന്ധിക്ക് അമേഠി മണ്ഡലത്തിലുണ്ടായ പരാജയം കോണ്‍ഗ്രസിന് ഇപ്പോഴും വേദനയുണ്ടാക്കുന്ന കാര്യമെന്ന് സ്മൃതി ഇറാനി
Jan 21, 2023, 11:40 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ദാവോസ്: (www.kvartha.com) രാഹുല്‍ ഗാന്ധിക്ക് അമേഠി മണ്ഡലത്തിലുണ്ടായ പരാജയം കോണ്‍ഗ്രസിന് ഇപ്പോഴും വേദനയുണ്ടാക്കുന്ന കാര്യമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ ലോക സാമ്പത്തിക ഫോറത്തോട് അനുബന്ധിച്ചു നടന്ന പരിപാടിയില്‍ ദേശീയമാധ്യമം എന്‍ ഡി ടി വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വനിതാ, ശിശുക്ഷേമ, ന്യൂനപക്ഷകാര്യ മന്ത്രിയായ ഇറാനി.
'നേതൃത്വം എന്നതു ഭാവിയിലെ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ പ്രാപ്തരാകണം. ഞങ്ങള്‍ മത്സരബുദ്ധിയുള്ളവരാണ് പക്ഷേ, സഹകരണ മനോഭാവവും പുലര്‍ത്തുന്നു. ഞാന്‍ സംസാരിക്കണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതുകൊണ്ടല്ല ഞാന്‍ സംസാരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ ഞാന്‍ തോല്‍പ്പിച്ചെന്ന വസ്തുത അവര്‍ക്ക് അംഗീകരിക്കാനായിട്ടില്ല' സ്മൃതി പറഞ്ഞു.
2019ലെ പൊതു തിരഞ്ഞെടുപ്പില്‍ യുപിയിലെ അമേഠിയില്‍ അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധിയെ സ്മൃതി ഇറാനി പരാജയപ്പെടുത്തിയിരുന്നു. ഗാന്ധി കുടുംബത്തിന്റെ ശക്തികേന്ദ്രമായിരുന്നു അമേഠി.
'അവരുടെ വേദനയുടെയും അസ്വാസ്ഥ്യത്തിന്റെയും ആഴം എത്രയെന്ന് നിങ്ങള്‍ക്കു കരുതാനാകുമോ? ഓരോ ദിവസവും ഒരു ട്വീറ്റ് കൊണ്ടോ ഒരു ഫോടോ കൊണ്ടോ പ്രഹരം നല്‍കാനാകുമോ എന്നതാണ് അവര്‍ നോക്കുന്നത്. എല്ലാം കൊണ്ടുവരൂ എന്നാണ് ഞാന്‍ പറയുന്നത്. പക്ഷേ, ദാവോസില്‍ എന്റെ വിലപ്പെട്ട സമയം കോണ്‍ഗ്രസിനുവേണ്ടി ഞാന്‍ മാറ്റിവയ്ക്കണോ. സ്ത്രീകളുടെയും കുട്ടികളുടെയും കാര്യങ്ങള്‍ ചര്‍ചയാക്കാനാണ് ഞാനിവിടെ വന്നിരിക്കുന്നത്' എന്നും സ്മൃതി പറഞ്ഞു.
Keywords: 'Congress Still Hurt That I Defeated Rahul Gandhi': Smriti Irani To NDTV, Switzerland, Media, News, Politics, Congress, Rahul Gandhi, BJP, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

