'മോദിക്ക് ഇത്ര പേടിയോ?'; രാഹുലിന് പിന്നാലെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക അകൗണ്ടും ലോക് ചെയ്ത് ട്വിറ്റര്‍
Aug 12, 2021, 12:53 IST
ന്യൂഡെല്‍ഹി: (www.kvartha.com 12.08.2021) ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക അകൗണ്ട് മരവിപ്പിച്ച് ട്വിറ്റര്‍ ഇന്‍ഡ്യ. കോണ്‍ഗ്രസിന്റെ ഔദ്യോഗിക അകൗണ്ട് ട്വിറ്റര്‍ ലോക്ക് ചെയ്തതായി ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപോര്‍ട് ചെയ്യുന്നത്.
അതേസമയം, അഞ്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ ട്വിറ്റര്‍ ഹാന്റില്‍ കമ്പനി ലോക് ചെയ്തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സുര്‍ജെവാല, അജയ് മാക്കന്‍, ലോക് സഭാ എംപി മാണിക്കം ടാഗോര്‍, സുഷ്മിത ദേവ് എന്നിവരുടെ ട്വിറ്റര്‍ അകൗണ്ടുകളാണ് താത്കാലികമായി മരവിപ്പിച്ചത്.
പാര്‍ടിയുടെ ഔദ്യോഗിക അകൗണ്ട് ലോക്ക് ചെയ്ത വിവരം ഫേസ്ബുകിലൂടെ സ്‌ക്രീന്‍ഷോട് സഹിതം കോണ്‍ഗ്രസ് അറിയിച്ചതായി ഇന്‍ഡ്യാ ടുഡേ റിപോര്‍ട് ചെയ്യുന്നു.
ട്വിറ്റര്‍ സുരക്ഷാ നയം ലംഘിച്ചെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് ഔദ്യോഗിക അകൗണ്ടിന്റെ അടക്കം ട്വിറ്റര്‍ അകൗണ്ടുകള്‍ മരവിപ്പിച്ചത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക അകൗണ്ടും ട്വിറ്റര്‍ ഇന്‍ഡ്യ മരവിപ്പിച്ചിരുന്നു.
സര്‍കാരില്‍ നിന്നുള്ള സമ്മര്‍ദം കാരണമാണ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
മോദിജി ഇത്ര പേടിയാണോ കോണ്‍ഗ്രസിനെ എന്നാണ് ട്വിറ്റര്‍ അകൗണ്ട് ബ്ലോക് ചെയ്ത വിവരം പങ്കുവെച്ചുകൊണ്ട് കോണ്‍ഗ്രസ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ പാര്‍ട്ടിയാണെന്നും ജനങ്ങളുടെ താത്പര്യവും സത്യവും അഹിംസയുമാണ് കോണ്‍ഗ്രസിന്റെ കൈമുതലെന്നും ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ട്വിറ്ററില്‍ പങ്കുവെച്ചു.
അതേസമയം ട്വിറ്റര്‍ അകൗണ്ടുകള്‍ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ ഇന്‍ഡ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡെല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ചിത്രം പങ്കുവെച്ചതിനായിരുന്നു പ്രായപൂര്‍ത്തിയാവാത്ത ഇരയുടെ സ്വകാര്യത മാനിച്ചില്ലെന്ന് കാണിച്ച് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അകൗണ്ട് റദ്ദാക്കിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.