SWISS-TOWER 24/07/2023

വര്‍ഗീയ കക്ഷികള്‍ അധികാരത്തില്‍ വരാതിരിക്കാന്‍ മതേതര സഖ്യത്തിന്റെ പിന്തുണ തേടും: കോണ്‍ഗ്രസ്

 


ADVERTISEMENT

ഡെല്‍ഹി:  (www.kvartha.com 29.04.2014) ബിജെപി അധികാരത്തില്‍ വരാതിരിക്കാനായി കോണ്‍ഗ്രസ്  മതേതര സഖ്യത്തിന്റെ പിന്തുണ തേടുമെന്ന് റിപോര്‍ട്ട്. സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയും മുതിര്‍ന്ന കോണണ്‍ഗ്രസ് നേതാവുമായ  അഹ്മദ് പട്ടേല്‍ അറിയിച്ചതാണ് ഇക്കാര്യം.

വര്‍ഗീയ കക്ഷികള്‍ അധികാരത്തിലെത്താതിരിക്കാന്‍ മതേതര സഖ്യത്തെ പിന്തുണയ്ക്കുമെന്നാണ് അഹ്മദ് പട്ടേല്‍ അറിയിച്ചത്. ലോക്‌സഭാ  തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടില്ലെന്നു വന്നാല്‍ ഇടതു പക്ഷം നേതൃത്വം നല്‍കുന്ന മൂന്നാം മുന്നണിയെ പിന്തുണയ്ക്കാനാണ് കകോണണ്‍ഗ്രസിന്റെ തീരുമാനം.

വര്‍ഗീയ കക്ഷികള്‍ അധികാരത്തില്‍ വരാതിരിക്കാന്‍ മതേതര സഖ്യത്തിന്റെ പിന്തുണ തേടും: കോണ്‍ഗ്രസ്ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 140 സീറ്റുകള്‍ ലഭിക്കുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. 200 ഓളം സീറ്റുകള്‍ എന്‍ ഡി എയ്ക്ക് ലഭിച്ചാല്‍ തന്നെ ഒറ്റയ്ക്ക് അധികാരത്തിലേറാന്‍ എന്‍ഡിഎയ്ക്കാവില്ലെന്നുള്ള  കണക്കുകൂട്ടലുകളും കോണ്‍ഗ്രസ് നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ 100ലേറെ സീറ്റുകള്‍ ലഭിക്കുകയാണെങ്കില്‍ മതേതര സഖ്യത്തെ പിന്തുണയ്ക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്  കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ
ഗാന്ധിയാണ്. തെരഞ്ഞെടുപ്പ് ഫലം വന്നശേഷം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച ചെയ്ത ശേഷം ഇക്കാര്യത്തില്‍  തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:  Congress ready to support 'secular' front: Ahmed Patel, Seat, New Delhi, Sonia Gandhi, BJP, Report, Lok Sabha, Election-2014, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia