SWISS-TOWER 24/07/2023

Rahul Gandhi | രാഹുലിനെ പൂട്ടാം എന്ന തോന്നല്‍ വേണ്ട, സൂറത് സെഷന്‍സ് കോടതി വിധിക്കെതിരെ ഹൈകോടതിയെ സമീപിക്കും

 


ന്യൂഡെല്‍ഹി: (www.kvartha.com) സൂറത് സെഷന്‍സ് കോടതി വിധിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഹൈകോടതിയെ സമീപിക്കും. വെള്ളിയാഴ്ച തന്നെ ഹൈകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചേക്കുമെന്നാണ് സൂചന. മനു അഭിഷേക് സിങ്‌വിയോ ചിദംബരമോ രാഹുലിന് വേണ്ടി ഹൈകോടതിയില്‍ ഹാജരായേക്കും.

2019-ലെ മോദി പരാമര്‍ശത്തിലെ സൂറത് സിജെഎം കോടതി വിധി സൂറത് സെഷന്‍സ് കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി ഹൈകോടതിയെ സമീപിക്കുന്നത്. വെള്ളിയാഴ്ച ഗുജറാത് ഹൈകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചേക്കും എന്നാണ് സൂചന. ഹൈകോടതിയെ സമീപിക്കാനുള്ള എല്ലാ തയാറെടുപ്പും രാഹുലിന്റെ അഭിഭാഷക സംഘം നടത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും അഭിഭാഷകരുമായ മനു അഭിഷേക് സിങ്‌വി, പി ചിദംബരം, വിവേക് തന്‍ഖ തുടങ്ങിയവര്‍ അടങ്ങിയ ഒരു സമിതി രാഹുലിന്റെ കേസ് നടത്തിപ്പിന് വേണ്ടി രൂപവത്കരിച്ചിരുന്നു. മനു സിങ്‌വിയോ, ചിദംബരമോ ഹൈകോടതിയില്‍ രാഹുലിന് വേണ്ടി ഹാജരായേക്കുമെന്നാണ് സൂചന. ഹൈകോടതിയില്‍നിന്നും അനുകൂല വിധിയുണ്ടായില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കേണ്ടിവരും.

അതേസമയം അപകീര്‍ത്തിക്കേസില്‍ രാഹുല്‍ഗാന്ധിയുടെ അപീല്‍ തള്ളിയ സൂറത് കോടതിവിധി ദൗര്‍ഭാഗ്യകരമെന്ന് നേതാക്കള്‍ പ്രതികരിച്ചു. കോടതിയുടേത് തെറ്റായ നടപടിയെന്ന് മനു അഭിഷേക് സിങ്വി പറഞ്ഞു. രാഹുലിന്റെ പരാമര്‍ശങ്ങള്‍ ഒരു സമുദായത്തിനും എതിരെയായിരുന്നില്ല. തെറ്റായി ഒന്നും രാഹുല്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സുറത് സെഷന്‍സ് കോടതി ഉത്തരവിനെതിരെ സാധ്യമായ എല്ലാ നിയമ വഴികളും തേടുമെന്നും ഇതുകൊണ്ടൊന്നും രാഹുലിനെ നിശബ്ദനാക്കാനാകില്ലെന്നും സംഘടന ജെനറല്‍ സെക്രടറി കെസി വേണുഗോപാല്‍ പറഞ്ഞു. രാഹുലിനെ പൂട്ടാം എന്ന ചിന്ത വേണ്ടെന്നും പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Rahul Gandhi | രാഹുലിനെ പൂട്ടാം എന്ന തോന്നല്‍ വേണ്ട, സൂറത് സെഷന്‍സ് കോടതി വിധിക്കെതിരെ ഹൈകോടതിയെ സമീപിക്കും

വിധി പ്രതീക്ഷിച്ചത് എന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആദ്യ പ്രതികരണം. നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് പറഞ്ഞത്. ക്രിമിനല്‍ മാനനഷ്ടത്തിന് രണ്ടു വര്‍ഷം തടവ് ലഭിക്കുന്നത് അസാധാരണമെന്ന് ശശി തരൂര്‍ എം പി പ്രതികരിച്ചു.

സെഷന്‍സ് കോടതി വിധിക്കെതിരെ സാധ്യമായ എല്ലാ നിയമവഴികളും തേടുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം അയോഗ്യത തുടരുന്ന സാഹചര്യത്തില്‍ രാഹുല്‍ഗാന്ധി ഔദ്യോഗിക വസതി ഉടന്‍ ഒഴിയും. ഏപ്രില്‍ 22 നകം വസതി ഒഴിയണം എന്ന് ചൂണ്ടിക്കാട്ടിയാണ് ലോക്‌സഭാ സെക്രടറിയേറ്റ് നോടീസ് നല്‍കിയിരുന്നത്.

Keywords:  Congress reaction about Surat court order against Rahul Gandhi, New Delhi, News, Politics, Congress, Rahul Gandhi, High Court, Appeal, Trending, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia