MP Died | കോണ്‍ഗ്രസ് എംപി സന്ദോഖ് സിങ് ചൗധരി കുഴഞ്ഞുവീണു മരിച്ചു; ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ലുധിയാന: (www.kvartha.com) ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് എംപി സന്ദോഖ് സിങ് ചൗധരി കുഴഞ്ഞുവീണു മരിച്ചു. 76 വയസായിരുന്നു. ശനിയാഴ്ച രാവിലെ പഞ്ചാബിലെ ഫിലാലുരിലാണ് സംഭവം. കുഴഞ്ഞുവീണതിന് പിന്നാലെ ആശുപത്രിയിലെത്തിച്ചിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 
Aster mims 04/11/2022

രാഹുല്‍ ഗാന്ധിക്കൊപ്പം നടക്കാന്‍ തുടങ്ങിയ സന്ദോഖിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും ഹൃദയമിടിപ്പ് കൂടുകയുമായിരുന്നു. കുഴഞ്ഞുവീണ എംപിയെ ഉടന്‍തന്നെ ആംബുലന്‍സില്‍ കയറ്റി പഗ്വാരയിലെ വിര്‍ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചു.  

MP Died | കോണ്‍ഗ്രസ് എംപി സന്ദോഖ് സിങ് ചൗധരി കുഴഞ്ഞുവീണു മരിച്ചു; ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചു


കോണ്‍ഗ്രസ് എം പിയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ രംഗത്തെത്തി. എംപിയുടെ മരണത്തില്‍ അതീവ ദുഃഖമുണ്ടെന്നും അനുശോചനം രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Keywords:  News,National,India,Punjab,Top-Headlines,Rahul Gandhi,hospital, Death,MP,Condolence,Social-Media,Twitter, Congress MP Santokh Singh dies during Bharat Jodo Yatra, Rahul Gandhi rushes to hospital
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia