Resigned | ലുധിയാനയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി രണ്‍വീത് സിങ് ബിട്ടു ബി ജെ പിയില്‍ ചേര്‍ന്നു

 


ന്യൂഡെല്‍ഹി: (KVARTHA) ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ക്കിടെ കോണ്‍ഗ്രസിന് ശക്തമായ തിരിച്ചടി നല്‍കി ലുധിയാനയില്‍ നിന്നുള്ള എം പി രണ്‍വീത് സിങ് ബിട്ടു ബിജെപിയില്‍ ചേര്‍ന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രണ്‍വീത് സിങ് ബിട്ടു ബിജെപിയില്‍ ചേരുന്ന കാര്യം പാര്‍ടി നേതൃത്വം പുറത്തുവിട്ടത്. മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ ചെറുമകനും മുന്‍ പഞ്ചാബ് മന്ത്രി തേജ് പ്രകാശ് സിങ്ങിന്റെ മകനുമാണ് രണ്‍വീത് സിങ് ബിട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ അദ്ദേഹം, പഞ്ചാബിന്റെ വികസനത്തിനായി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാഗ്രഹിക്കുന്നുവെന്നും അറിയിച്ചു. മോദിക്കും അമിത് ഷാക്കും പഞ്ചാബിന്റെ വികസനകാര്യത്തില്‍ പ്രത്യേക താല്‍പര്യമുണ്ടെന്ന് കഴിഞ്ഞ 10 വര്‍ഷത്തിനിടെ തനിക്ക് മനസ്സിലായതാണെന്നും, മോദിയെ വീണ്ടും പ്രധാനമന്ത്രിയായി ജനങ്ങള്‍ തിരഞ്ഞെടുക്കുമെന്നും ബിട്ടു മാധ്യമങ്ങളോട് പറഞ്ഞു.

Resigned | ലുധിയാനയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി രണ്‍വീത് സിങ് ബിട്ടു ബി ജെ പിയില്‍ ചേര്‍ന്നു

കഴിഞ്ഞ രണ്ടു തവണയായി ലുധിയാനയില്‍നിന്ന് കോണ്‍ഗ്രസ് ടികറ്റിലാണ് ബിട്ടു ലോക്‌സഭയിലെത്തിയത്. 2019ല്‍ ലോക് ഇന്‍സാഫ് പാര്‍ടിയിലെ സിമര്‍ജീത് സിങ് ബെയ്ന്‍സിനെ 76,372 വോടുകള്‍ക്കും 2014ല്‍ ആം ആദ്മിയിലെ ഹര്‍വീന്ദര്‍ സിങ് ഫൂല്‍കയെ 19,709 വോടുകള്‍ക്കുമാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

Keywords: Congress MP Ravneet Singh Bittu joins BJP, says people have decided to elect PM Modi again, New Delhi, News, Congress MP Ravneet Singh Bittu, BJP, PM Modi, Politics, Lok Sabha Election, Media, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia