അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ രാജീവ് സതാവ് അന്തരിച്ചു
May 16, 2021, 10:57 IST
പുണെ: (www.kvartha.com 16.05.2021) മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ രാജീവ് സതാവ് അന്തരിച്ചു. 46 വയസായിരുന്നു. ഏപ്രില്‍ 22ന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പുണെയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ആയിരുന്നു. ചികിത്സയ്ക്കിടെ ഞായറാഴ്ചയായിരുന്നു അന്ത്യം. ജഹാംഗിര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് വെന്റിലേറ്ററിലേക്കു മാറ്റുകയായിരുന്നു.
എ ഐ സി സി അംഗം കൂടിയായ സതാവ് വിദര്‍ഭ, മറാത്വാഡ മേഖലകളിലെ പാര്‍ടിയുെട പ്രധാന നേതാവായിരുന്നു. 2014ലെ പൊതുതിരഞ്ഞെടുപ്പില്‍ ഹിന്‍ഗോളി ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് ശിവസേന നേതാവ് സുഭാഷ് വാങ്കഡെയെ പരാജയപ്പെടുത്തി എംപിയായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.