ബംഗാളിലെ കോണ്‍ഗ്രസ് മന്ത്രിമാരും രാജിവയ്ക്കും

 


ബംഗാളിലെ കോണ്‍ഗ്രസ് മന്ത്രിമാരും രാജിവയ്ക്കും
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് യു പി എയ്ക്കുള്ള പിന്തുണ പിന്‍വലിച്ച സാഹചര്യത്തില്‍ പശ്ചിമ ബംഗാള്‍ മന്ത്രിസഭയില്‍ നിന്ന് കോണ്‍ഗ്രസ് മന്ത്രിമാരെ പിന്‍വലിക്കും. ബംഗാള്‍ പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് പ്രദീപ് ഭട്ടാചാര്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് കാബിനറ്റ് മന്ത്രിമാരും ഒരു സഹമന്ത്രിയുമാണ് കോണ്‍ഗ്രസിന് ബംഗാള്‍ മന്ത്രിസഭയിലുള്ളത്.

ഇതേസമയം ബംഗാളില്‍ തൃണമൂലിനുള്ള പിന്തുണയോ അവരുമായുള്ള കൂട്ടുകെട്ടോ ഉപേക്ഷിക്കാന്‍ കോണ്‍ഗ്രസ് തീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തില്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ പങ്കെടുത്തില്ല. 293 അംഗങ്ങളുള്ള ബംഗാള്‍ നിയമസഭയില്‍ തൃണമൂലിന് 186 എം.എല്‍.എമാരുള്ളതിനാല്‍ 42 കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണ അവര്‍ക്ക് ആവശ്യമില്ല.

keywords: National, Congress, west bengal, resigned, ministers, Mamata banerji, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia