Candidates | ലോക്സഭാ തിരഞ്ഞെടുപ്പ്:16 സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; മണ്ഡിയില്‍ കങ്കണ റണൗടിന്റെ എതിരാളിയായി വിക്രമാദിത്യ സിങ് മത്സരിക്കും, മനീഷ് തിവാരി ചണ്ഡീഗഢില്‍ നിന്ന് ജനവിധി തേടും
Apr 13, 2024, 22:59 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (KVARTHA) ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് 16 സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ചു. ഒഡീഷയിലെ ഒമ്പത് സീറ്റുകളിലേക്കും ഗുജറാതിലെ നാലും ഹിമാചലിലെ രണ്ട് സീറ്റുകളിലേക്കും ചണ്ഡീഗഢ് സീറ്റിലേക്കുമാണ് കോണ്‍ഗ്രസ് ശനിയാഴ്ച സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാതിലെ അഞ്ച് സീറ്റുകളിലേക്കും ഇതോടൊപ്പം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
ഹിമാചല്‍ പ്രദേശിലെ മണ്ഡി സീറ്റില്‍ മന്ത്രിയും സിറ്റിങ് എംപിയുമായ പ്രതിഭ സിങിന്റെ മകന് വിക്രമാദിത്യ സിങ് മത്സരിക്കും. നടി കങ്കണ റണൗട് ആണ് ഇവിടെ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. മുതിര്‍ന്ന നേതാവ് മനീഷ് തിവാരി ചണ്ഡീഗഢില്‍ നിന്ന് ജനവിധി തേടും.
നിലവില്‍ പഞ്ചാബിലെ അനന്ത്പുര്‍ സാഹിബ് മണ്ഡലത്തില്‍ നിന്നുള്ള സിറ്റിങ് എംപിയാണ് മനീഷ് തിവാരി. ചണ്ഡീഗഢില്‍ ബിജെപി സിറ്റിങ് എംപി കിരണ്‍ ഖേറിനെ മാറ്റി സഞ്ജയ് ടണ്ഡനെയാണ് സ്ഥാനാര്‍ഥിയാക്കിരിക്കുന്നത്. രാജ്കോട്ടില്‍ പരേഷ് ധനാനിയാണ് സ്ഥാനാര്‍ഥി.

Keywords: Congress list of 16 candidates out; fields Vikramaditya Singh from Mandi, Manish Tewari from Chandigarh, New Delhi, News, Politics, Congress, Candidates, Announced, Vikramaditya Singh, Mandi, Manish Tewari, Lok Sabha Election, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.