SWISS-TOWER 24/07/2023

വിധാൻ സൗധയിലെത്തിയത് കുതിരവണ്ടിയില്‍; ഇന്ധന വില വര്‍ധനവിനെതിരെ വേറിട്ട പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍

 



ബെന്‍ഗളൂറു: (www.kvartha.com 24.09.2021) ഇന്ധന വില വര്‍ധനവിനെതിരെ വേറിട്ട പ്രതിഷേധവുമായി കോണ്‍ഗ്രസ്. നിയമസഭാ മന്ദിരമായ വിധാന്‍ സൗധയിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയത് കുതിരവണ്ടിയില്‍. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ അടക്കം മുഴുവന്‍ കോണ്‍ഗ്രസ് അംഗങ്ങളും കുതിരവണ്ടിയിലാണ് സഭയിലെത്തിയത്. 
Aster mims 04/11/2022

ഇന്ധനവില ജി എസ് ടി പരിധിയിലാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. തമിഴ്‌നാട് മാതൃകയില്‍ നികുതി കുറയ്ക്കാന്‍ കര്‍ണാടക സര്‍കാര്‍ തയാറാകണമെന്നും സഭയില്‍ കോണ്‍ഗ്രസ് ചൂണ്ടികാട്ടി.

വിധാൻ സൗധയിലെത്തിയത് കുതിരവണ്ടിയില്‍; ഇന്ധന വില വര്‍ധനവിനെതിരെ വേറിട്ട പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍


സെപ്തംബര്‍ 20ന് കേന്ദ്ര- സംസ്ഥാന സര്‍കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കേരത്തില്‍ യു ഡി എഫ് സംസ്ഥാനതല ധര്‍ണ നടത്തിയിരുന്നു. നിയോജക മണ്ഡല അടിസ്ഥാനത്തിലാണ് ധര്‍ണ നടന്നത്. 

അതേസമയം ജി എസ് ടിയില്‍ ഉള്‍പെടുത്തിയാല്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയുമെന്ന പ്രചാരണങ്ങള്‍ തെറ്റാണെന്ന് കേരള ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. കേന്ദ്ര സെസ് ആണ് കുറയ്‌ക്കേണ്ടത്. ജി എസ് ടിയില്‍ ഉള്‍പെടുത്തിയാല്‍ വില കുറയുമെന്ന പ്രചരണത്തിന് പിന്നില്‍ രാഷ്ട്രീയമാണ്. ജി എസ് ടിയില്‍ കൊണ്ടുവന്നിട്ടും പാചകവാതകത്തിന്റെ വില കുറഞ്ഞില്ലെന്നും ധനമന്ത്രി ഡെല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

Keywords:  News, National, India, Bangalore, Congress, Politics, Protest, Congress leaders head to Vihaan Soudha in horse carts to highlight fuel price hike
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia