Investigation | കത്തിക്കരിഞ്ഞ നിലയിൽ കോൺഗ്രസ് നേതാവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവം: തമിഴ്നാട് എംഎൽഎയെ ചോദ്യം ചെയ്തു

 


തൂത്തുകുടി (തമിഴ്നാട്): (KVARTHA) തിരുനെൽവേലി ഈസ്റ്റ് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ കെപികെ ജയകുമാർ ധനസിംഗിൻ്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ മുതിർന്ന കോൺഗ്രസ് നേതാവും നങ്കുനേരി എംഎൽഎയുമായ റൂബി മനോഹരനെ തമിഴ്‌നാട് പൊലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. തൂത്തുക്കുടിയിലെ സ്വകാര്യ കെട്ടിടത്തിൽ വച്ചാണ് ചോദ്യം ചെയ്തത്.

Investigation | കത്തിക്കരിഞ്ഞ നിലയിൽ കോൺഗ്രസ് നേതാവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവം: തമിഴ്നാട് എംഎൽഎയെ ചോദ്യം ചെയ്തു

ജയകുമാറിനെ മെയ് 2 മുതൽ കാണാതായിരുന്നു. അദ്ദേഹത്തിൻ്റെ മകൻ ജെബ്രിൻ ഇത് സംബന്ധിച്ച് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ നാലിന് കൃഷിയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ ജയകുമാറിൻ്റെ മൃതദേഹം കണ്ടെത്തി. കരിസുത്തു പുദൂർ വില്ലേജിലെ ജയകുമാറിൻ്റെ വീടിനോട് ചേർന്നുള്ള കൃഷിഭൂമിയിലാണ് മൃതദേഹം കണ്ടെത്തിയത്.

തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ജയകുമാർ തിരുനെൽവേലി പൊലീസ് സൂപ്രണ്ട് എൻ സിലംബരശന് കത്തെഴുതിയിരുന്നു. തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും വീടിന് സമീപം അപരിചിതരായ ചിലരെ കണ്ടതായും ജയകുമാർ എസ്.പിക്ക് നൽകിയ കത്തിലുണ്ടായിരുന്നതായാണ് വിവരം.

തനിക്ക് പണം നൽകാനുള്ള മുതിർന്ന കോൺഗ്രസ് നേതാവിൻ്റെ പേരും കത്തിൽ ഉൾപ്പെട്ടിരുന്നു. റൂബി മനോഹരൻ തനിക്ക് നൽകാനുള്ള കുറച്ച് പണവുമായി ബന്ധപ്പെട്ട് ജയകുമാറിന് അതൃപ്തി ഉണ്ടായിരുന്നതായി തിരുനെൽവേലി പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

Kreywords:  News, Malayalam News, Tamilnadu, Tirunelveli, Police, Crime, Found Dead, National, Congress leader's death: TN Police question MLA Ruby Manoharan
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia