Manipur Visit | വംശീയ കലാപത്തില്‍ ആളിക്കത്തുന്ന മണിപ്പൂരിന് സാന്ത്വനവുമായെത്തിയ രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം ബാരികേഡ് വച്ച് തടഞ്ഞ് പൊലീസ്; മുന്നോട്ട് പോകാനാകാത്ത സാഹചര്യമാണെന്നും ജനം ആയുധങ്ങളുമായി അക്രമാസക്തരായി നില്‍ക്കുകയാണെന്നും മുന്നറിയിപ്പ്
Jun 29, 2023, 13:41 IST
ഇംഫാല്‍: (www.kvartha.com) വംശീയ കലാപത്തില്‍ ആളിക്കത്തുന്ന മണിപ്പൂരിന് സാന്ത്വനവുമായെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം ബാരികേഡ് വച്ച് തടഞ്ഞ് പൊലീസ്. വിമാനത്താവളത്തില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ വിഷ്ണുപുരിലാണ് വാഹനം തടഞ്ഞത്. മുന്നോട്ടു പോകാനാകാത്ത സാഹചര്യമാണെന്നും ജനം ആയുധങ്ങളുമായി അക്രമാസക്തരായി നില്‍ക്കുകയാണെന്നും നേതാക്കളെ പൊലീസ് അറിയിച്ചു.
കഴിഞ്ഞ ഒന്നരമാസത്തിലധികമായ സംഘര്‍ഷം തുടരുന്ന മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടരുമ്പോഴാണ് രാഹുലിന്റെ സന്ദര്‍ശനം. രണ്ടുദിവസം രാഹുല്‍ മണിപ്പൂരില്‍ തങ്ങുന്നുണ്ട്.
വ്യാഴാഴ്ച മണിപ്പൂരില്‍ തങ്ങുന്ന രാഹുലിന്റെ കൂടെ, കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള ജെനറല്‍ സെക്രടറി കെസി വേണുഗോപാല്‍ ഉള്‍പെടെയുള്ള നേതാക്കളുമുണ്ട്. വിദ്വേഷം പടര്‍ന്ന മണിപ്പൂര്‍ സമൂഹത്തില്‍ സ്‌നേഹത്തിന്റെ സന്ദേശവുമായാണ് രാഹുല്‍ എത്തുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.
വ്യാഴാഴ്ച രാവിലെ ഡെല്‍ഹി വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ട രാഹുല്‍ 11 മണിയോടെയാണ് തലസ്ഥാനമായ ഇംഫാലില്‍ എത്തിയത്. കുക്കി മേഖലയായ ചുരാചന്ദ് പുരാണ് ആദ്യം സന്ദര്‍ശിക്കുക. റോഡ് മാര്‍ഗമാണു രാഹുല്‍ പോകുന്നത്. ഉച്ചയ്ക്കു ശേഷം ഇംഫാലിലേക്കു മടങ്ങുന്ന രാഹുല്‍ മെയ്‌തെയ് അഭയാര്‍ഥി കാംപുകളും സന്ദര്‍ശിക്കും. തുടര്‍ന്ന് മെയ്‌തെയ് നേതാക്കളുമായി ചര്‍ച നടത്തും.
സുരക്ഷാപ്രശ്‌നങ്ങളുണ്ടെന്ന് മണിപ്പൂര്‍ പൊലീസ് പറഞ്ഞെങ്കിലും തീരുമാനത്തില്‍ മാറ്റമില്ലെന്ന് രാഹുല്‍ അറിയിച്ചു. മേയ് മൂന്നിന് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട ശേഷം ആദ്യമായാണ് രാഹുല്‍ മണിപ്പൂരിലെത്തുന്നത്. സര്‍വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കാത്തതിനെ രാഹുല്‍ വിമര്‍ശിച്ചിരുന്നു. കലാപത്തില്‍ ഇതുവരെ 131 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. കലാപബാധിതര്‍ക്ക് കേന്ദ്രസര്‍കാര്‍ 101.75 കോടിയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു.
കോണ്‍ഗ്രസ് നേതാക്കളായ മുകുള്‍ വാസ്‌നിക്, സുദീപ് റോയ് ബര്‍മന്‍, അജോയ് കുമാര്‍ എന്നിവരടങ്ങിയ വസ്തുതാന്വേഷണ സമിതിയെ നേരത്തേ എഐസിസി അധ്യക്ഷന്‍ മണിപ്പൂര്‍ വിഷയം പഠിക്കാന്‍ അയച്ചിരുന്നെങ്കിലും കുക്കി വിഭാഗങ്ങളുമായി ചര്‍ച നടത്തിയിരുന്നില്ല. എംപിമാരായ ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസും മണിപ്പൂരില്‍ അനൗദ്യോഗിക സന്ദര്‍ശനം നടത്തിയിരുന്നു. ഒരാഴ്ചയായി രാഹുലിന്റെ ടീം മണിപ്പൂരിലുണ്ട്.
കഴിഞ്ഞ ഒന്നരമാസത്തിലധികമായ സംഘര്‍ഷം തുടരുന്ന മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടരുമ്പോഴാണ് രാഹുലിന്റെ സന്ദര്‍ശനം. രണ്ടുദിവസം രാഹുല്‍ മണിപ്പൂരില്‍ തങ്ങുന്നുണ്ട്.
വ്യാഴാഴ്ച മണിപ്പൂരില്‍ തങ്ങുന്ന രാഹുലിന്റെ കൂടെ, കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള ജെനറല്‍ സെക്രടറി കെസി വേണുഗോപാല്‍ ഉള്‍പെടെയുള്ള നേതാക്കളുമുണ്ട്. വിദ്വേഷം പടര്‍ന്ന മണിപ്പൂര്‍ സമൂഹത്തില്‍ സ്‌നേഹത്തിന്റെ സന്ദേശവുമായാണ് രാഹുല്‍ എത്തുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.
വ്യാഴാഴ്ച രാവിലെ ഡെല്‍ഹി വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ട രാഹുല്‍ 11 മണിയോടെയാണ് തലസ്ഥാനമായ ഇംഫാലില്‍ എത്തിയത്. കുക്കി മേഖലയായ ചുരാചന്ദ് പുരാണ് ആദ്യം സന്ദര്‍ശിക്കുക. റോഡ് മാര്‍ഗമാണു രാഹുല്‍ പോകുന്നത്. ഉച്ചയ്ക്കു ശേഷം ഇംഫാലിലേക്കു മടങ്ങുന്ന രാഹുല്‍ മെയ്‌തെയ് അഭയാര്‍ഥി കാംപുകളും സന്ദര്‍ശിക്കും. തുടര്‍ന്ന് മെയ്‌തെയ് നേതാക്കളുമായി ചര്‍ച നടത്തും.
സുരക്ഷാപ്രശ്‌നങ്ങളുണ്ടെന്ന് മണിപ്പൂര്‍ പൊലീസ് പറഞ്ഞെങ്കിലും തീരുമാനത്തില്‍ മാറ്റമില്ലെന്ന് രാഹുല്‍ അറിയിച്ചു. മേയ് മൂന്നിന് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട ശേഷം ആദ്യമായാണ് രാഹുല്‍ മണിപ്പൂരിലെത്തുന്നത്. സര്‍വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കാത്തതിനെ രാഹുല്‍ വിമര്‍ശിച്ചിരുന്നു. കലാപത്തില്‍ ഇതുവരെ 131 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. കലാപബാധിതര്‍ക്ക് കേന്ദ്രസര്‍കാര്‍ 101.75 കോടിയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു.
Keywords: Congress leader Rahul Gandhi on 2-day visit to violence-hit Manipur; to meet civil society representatives, Imphal, News, Politics, Congress leader Rahul Gandhi, Manipur, Visit, Clash, Police, Prime Minister, Narendra Modi, National.Congress leader Rahul Gandhi reaches Imphal, Manipur
— ANI (@ANI) June 29, 2023
He is on a two-day visit to the state and will visit relief camps and interact with civil society representatives in Imphal and Churachandpur during his visit. pic.twitter.com/elSApkka0j
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.