Petition | രാഹുല്‍ ഗാന്ധിയെ രാവണനാക്കി ചിത്രീകരിച്ച് പോസ്റ്റര്‍ പ്രചരിപ്പിച്ചു; ബിജെപിക്കെതിരെ കോടതിയെ സമീപിച്ച് കോണ്‍ഗ്രസ്'
Oct 7, 2023, 16:40 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (KVARTHA) രാഹുല്‍ ഗാന്ധിയെ രാവണനാക്കി ചിത്രീകരിച്ച് പോസ്റ്റര്‍ പ്രചരിപ്പിച്ചെന്ന സംഭവത്തില്‍ ബിജെപിക്കെതിരെ കോടതിയില്‍ ഹര്‍ജിയുമായി കോണ്‍ഗ്രസ്. രാജസ്തനിലെ കോണ്‍ഗ്രസ് ജെനറല്‍ സെക്രടറി ജസ്വന്ത് ഗുര്‍ജാര്‍ ആണ് ഹര്‍ജിക്കാരന്‍. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ എന്നിവര്‍ക്കെതിരെ ജയ്പൂര്‍ മെട്രോപൊളിറ്റന്‍ കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
മാനനഷ്ടം, മനപൂര്‍വമുള്ള വ്യക്തിഹത്യ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ഒക്ടോബര്‍ ഒമ്പതിന് ഹര്‍ജി പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധിയെ രാവണനോട് ഉപമിച്ച് ബിജെപി പോസ്റ്റര്‍ പങ്കുവെച്ചത്. രാഹുല്‍ ദുഷ്ടനാണ്, ധര്‍മത്തിന് എതിരാണ്, രാമനെതിരാണ് ഒപ്പം ഭാരതത്തെ ഇല്ലാതാക്കാനാണ് ഉദ്ദേശമെന്നും ബിജെപി പോസ്റ്ററില്‍ കുറിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുപാര്‍ടികളും തമ്മിലുള്ള തര്‍ക്കം തുടങ്ങി.
ബിജെപി പോസ്റ്റര്‍ പങ്കുവെച്ചതിന് പിന്നാലെ മോദി അദാനിയുടെ കളിപ്പാവയാണെന്ന് ചൂണ്ടിക്കാണിച്ച് മറ്റൊരു പോസ്റ്റര്‍ കോണ്‍ഗ്രസും പങ്കുവെച്ചിരുന്നു. സംഭവം ചര്‍ചയായതോടെ ശനിയാഴ്ച കോണ്‍ഗ്രസിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ മുഖ്താര്‍ അബ്ബാസ് നഖ് വി രംഗത്തെത്തിയിരുന്നു. ജൂണില്‍ കോണ്‍ഗ്രസ് പങ്കുവെച്ച പോസ്റ്റര്‍ ചൂണ്ടിക്കാട്ടിയായിരുന്നു നഖ് വിയുടെ ഈ ആവശ്യം.
പാര്‍ടിയെ നിരോധിക്കണമെന്നും മോദിയെ തുഗ്ലകിനോട് താരതമ്യം ചെയ്ത പോസ്റ്റര്‍ അതിന് ഏറ്റവും ഉചിതമായ കാരണമാണെന്നുമാണ് നഖ് വിയുടെ പരാമര്‍ശം. പാഠപുസ്തകങ്ങളില്‍ മാറ്റം വരുത്താന്‍ മോദി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തുഗ്ലക് യുഗത്തിന് പകരം നിങ്ങളുടേത് കൊണ്ടുവരൂ എന്നായിരുന്നു പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് അന്ന് കോണ്‍ഗ്രസ് കുറിച്ചത്.

Keywords: Congress leader moves court over BJP's 'Ravan' poster on Rahul Gandhi, New Delhi, News, Politics, Rahul Gandhi, 'Ravan', Poster, Congress Leader, Court, BJP, National News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.