'ഇത് നരേന്ദ്ര മോദിക്കും അമിത്ഷാക്കും ആര്‍എസ്എസിനും കിട്ടിയ കനത്ത തിരിച്ചടി'; മഹാരാഷ്ട്രയില്‍ ബിജെപിക്ക് ഉണ്ടായത് സമാനതകളില്ലാത്ത നാണക്കേടെന്ന് എകെ ആന്റണി
Nov 26, 2019, 19:51 IST
ADVERTISEMENT
ദില്ലി: (www.kvartha.com 26/11/2019) മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി നരേന്ദ്ര മോദിക്കും അമിത്ഷാക്കും ആര്‍എസ്എസിനും കിട്ടിയ കനത്ത തിരിച്ചടിയാണെന്നും മഹാരാഷ്ട്രയില്‍ ബിജെപിക്ക് ഉണ്ടായത് സമാനതകളില്ലാത്ത നാണക്കേടാണെന്നും കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. കൂടുതല്‍ നാണക്കേടിന് നില്‍ക്കാതെ രാജി വച്ച് പോകുന്നതാണ് നല്ലത്. ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും നാണക്കേടാണ് എന്നതിന് അപ്പുറം വലിയ തിരിച്ചടികളില്‍ നിന്ന് കരകയറാനുള്ള ആത്മവിശ്വാസം കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ക്ക് ഉണ്ടാകുമെന്നും എകെ ആന്റണി പറഞ്ഞു.
പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് പ്രക്ഷോഭം തുടങ്ങി വച്ചിരിക്കുകയാണ്. പ്രതിപക്ഷ കക്ഷികള്‍ കൂടുതല്‍ കരുത്തുമായി മുന്നോട്ട് പോകും. മുബൈയില്‍ സഖ്യ കക്ഷികളുടെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും എകെ ആന്റണി പ്രതികരിച്ചു.
Keywords: News, National, New Delhi, Congress, Maharashtra, BJP, RSS, Narendra Modi, Parliament, Mumbai, Congress leader AK Antony against BJP and RSS

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.