'ഇത് നരേന്ദ്ര മോദിക്കും അമിത്ഷാക്കും ആര്‍എസ്എസിനും കിട്ടിയ കനത്ത തിരിച്ചടി'; മഹാരാഷ്ട്രയില്‍ ബിജെപിക്ക് ഉണ്ടായത് സമാനതകളില്ലാത്ത നാണക്കേടെന്ന് എകെ ആന്റണി

 


ദില്ലി: (www.kvartha.com 26/11/2019) മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി നരേന്ദ്ര മോദിക്കും അമിത്ഷാക്കും ആര്‍എസ്എസിനും കിട്ടിയ കനത്ത തിരിച്ചടിയാണെന്നും മഹാരാഷ്ട്രയില്‍ ബിജെപിക്ക് ഉണ്ടായത് സമാനതകളില്ലാത്ത നാണക്കേടാണെന്നും കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. കൂടുതല്‍ നാണക്കേടിന് നില്‍ക്കാതെ രാജി വച്ച് പോകുന്നതാണ് നല്ലത്. ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും നാണക്കേടാണ് എന്നതിന് അപ്പുറം വലിയ തിരിച്ചടികളില്‍ നിന്ന് കരകയറാനുള്ള ആത്മവിശ്വാസം കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ക്ക് ഉണ്ടാകുമെന്നും എകെ ആന്റണി പറഞ്ഞു.

'ഇത് നരേന്ദ്ര മോദിക്കും അമിത്ഷാക്കും ആര്‍എസ്എസിനും കിട്ടിയ കനത്ത തിരിച്ചടി'; മഹാരാഷ്ട്രയില്‍ ബിജെപിക്ക് ഉണ്ടായത് സമാനതകളില്ലാത്ത നാണക്കേടെന്ന് എകെ ആന്റണി

പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് പ്രക്ഷോഭം തുടങ്ങി വച്ചിരിക്കുകയാണ്. പ്രതിപക്ഷ കക്ഷികള്‍ കൂടുതല്‍ കരുത്തുമായി മുന്നോട്ട് പോകും. മുബൈയില്‍ സഖ്യ കക്ഷികളുടെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും എകെ ആന്റണി പ്രതികരിച്ചു.


Keywords:  News, National, New Delhi, Congress, Maharashtra, BJP, RSS, Narendra Modi, Parliament, Mumbai, Congress leader AK Antony against BJP and RSS 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia