അര്‍ണാബിനും റിപ്പബ്ലിക് ചാനലിനുമെതിരെ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്; സംപ്രേക്ഷണം നിര്‍ത്തിവെയ്ക്കണം, ഹൈക്കോടതിയില്‍ ഹര്‍ജി
Apr 25, 2020, 14:13 IST
ADVERTISEMENT
മുംബൈ: (www.kvartha.com 25.04.2020) സോണിയഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിച്ച റിപ്പബ്ലിക് ടിവിക്കും ചാനല്‍ മേധാവി അർണാബ് ഗോസ്വാമിക്കുമെതിരെ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്. ചാനലിന്റെ സംപ്രേക്ഷണം നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
ചാനല്‍ വഴി അര്‍ണാബ് തുടര്‍ച്ചയായി വിദ്വേഷ പരാമര്‍ശങ്ങളും വ്യാജ വാര്‍ത്തകളും സൃഷ്ടിക്കുകയാണെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി. നിയമസഭാ കൗണ്‍സില്‍ അംഗം ഭായ് ജഗ്താപും യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സുരാജ് സിംഗ് ഠാക്കൂറുമാണ് ഹര്‍ജി സമര്‍പ്പിച്ചത്.
അന്വേഷണം പൂർത്തിയാകുംവരെ റിപ്പബ്ലിക് ടിവിയുടെ സംപ്രേഷണം താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. പാൽഗഢ് സംഭവത്തില്‍ ന്യൂനപക്ഷങ്ങളാണ് ആക്രമണം നടത്തിയതെന്ന തരത്തില്‍ ചാനല്‍ വ്യാജവാര്‍ത്ത നല്‍കിയെന്ന് ഹര്‍ജിയില്‍ പറയുന്നു. അര്‍ണാബ് രാജ്യത്തിന്റെ സാമുദായിക ഐക്യം തകര്‍ക്കാനും വിദ്വേഷം പരത്താനും ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. തുടര്‍ച്ചയായി വിദ്വേഷ പരാമര്‍ശങ്ങളും വ്യാജ വാര്‍ത്തകളും സൃഷ്ടിക്കുന്ന അര്‍ണാബിനെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും പരാതി നൽകി.
Summary: Congress hardens its stand against Arnab and the Republic TV

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.