മന്‍മോഹന്‍ സിംഗിനെ മാറ്റണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: മന്‍മോഹന്‍ സിംഗിനെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആവശ്യപ്പെട്ടുവെന്ന് സി എന്‍ എന്‍ ഐ ബി എന്‍ ചാനല്‍ റിപോര്‍ട്ട് ചെയ്തു. രാഹുല്‍ ഗാന്ധി, പ്രതിരോധ മന്ത്രി എ കെ ആന്റണി, ധനമന്ത്രി പി ചിദംബരം ന്നിവരില്‍ ഒരാളെ പ്രധാനമന്ത്രിയാക്കണമെന്നാണ് ഇക്കൂട്ടര്‍ ആവശ്യപ്പെടുന്നതത്രേ. ഇതേസമയം, റിപ്പോര്‍ട്ട് വാസ്തവ രഹിതമാണെന്ന് കോണ്‍ഗ്രസ് വക്താവ് ജനാര്‍ദനന്‍ ദ്വിവേദി പറഞ്ഞു. മന്‍മോഹന്‍ സിംഗ് കാലാവധി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഴിമതി ആരോണപ വിധേയരായ അശ്വനികുമാറിനെയും പവന്‍ കുമാര്‍ ബന്‍സാലിനെയും പ്രധാനമന്ത്രി സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്നും ഇത് പാര്‍ട്ടിക്ക് ദോഷമുണ്ടാക്കിയെന്നുമാണ് പ്രധാനമന്ത്രിക്കെതിരെയുളള വാദം. മന്‍മോഹന്‍ സിംഗ് സര്‍ക്കാറിന്റെ പ്രതിച്ഛായ കളങ്കിതമാണെന്നും ഇതേ രീതിയില്‍ പൊതു തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ജയിക്കാനാവില്ലെന്നും ഇവര്‍ പറയുന്നു. മന്‍മോഹനെ മാറ്റി കോണ്‍ഗ്രസ് മുഖം രക്ഷിക്കണണെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
മന്‍മോഹന്‍ സിംഗിനെ മാറ്റണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം

ഇതേസമയം, സോണിയാ ഗാന്ധിക്കെതിരെയും പാര്‍ട്ടിയില്‍ അടക്കം പറച്ചിലുകളുണ്ടത്രേ.  യു പി എയുടെ എല്ലാവിധ ദോഷങ്ങള്‍ക്കും കാരണം പ്രധാനമന്ത്രിയാണെന്നും എല്ലാ നല്ല കാര്യങ്ങളുടെയും പിന്നില്‍ സോണിയ ഗാന്ധിയാണെന്നും ചിലര്‍ വരുത്തിതീര്‍ക്കുന്നുണ്ടെന്നും ആക്ഷേപമുണ്ട്.

Key Words: Prime Minister Manmohan Singh, UPA Chairperson, Sonia Gandhi, Congress wants, Prime Minister , New leadership, Congress , Congress leader, Renuka Chowdhary , Scapegoat
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia