Criticism | ലോക് സഭാ പ്രതിപക്ഷ നേതാവിനെതിരെയുള്ള കേന്ദ്രമന്ത്രിയുടെ വിവാദ പരാമര്‍ശം; രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും എസ് പി ജി സുരക്ഷ പുനഃസ്ഥാപിക്കണമെന്ന് കോണ്‍ഗ്രസ് 

 
Congress Criticizes Controversial Statement Against Rahul Gandhi
Congress Criticizes Controversial Statement Against Rahul Gandhi

Photo Credit: Facebook / Rahul Gandhi

● നേതാവിനെതിരെ ശത്രുപരമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമമെന്നും ആരോപണം
● മാപ്പ് പറയണമെന്നും ആവശ്യം 

ഷിംല: (KVARTHA) ലോക് സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയുള്ള കേന്ദ്രമന്ത്രി രവ് നീത് ബിട്ടുവിന്റെ വിവാദ പരാമര്‍ശത്തിനെതിരെ പ്രതിരോധിക്കാനുറച്ച് കോണ്‍ഗ്രസ്. രാഹുലിന്റെയും സഹോദരി പ്രിയങ്ക ഗാന്ധിയുടെയും സുരക്ഷയില്‍ ആശങ്കയുണ്ടെന്നാണ് എഐസിസി അറിയിച്ചത്. അതുകൊണ്ടുതന്നെ ഇരുവരുടേയും എസ് പി ജി സുരക്ഷ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കയാണ് അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി (AICC) ദേശീയ വക്താവ് കുല്‍ദീപ് റാത്തോഡ്. 


ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതിന് മുന്‍പ് കോണ്‍ഗ്രസുമായുള്ള ബിട്ടുവിന്റെ കുടുംബത്തിന്റെ ചരിത്രം പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ട്ടി താങ്കളെ മന്ത്രിയാക്കിയത് ഇത്തരം പരാമര്‍ശങ്ങള്‍ നടത്താനാണോ എന്നും അദ്ദേഹം ചോദിച്ചു. രാഹുല്‍ ഗാന്ധിക്കെതിരെ ശത്രുപരമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും പരാമര്‍ശത്തില്‍ ബിട്ടു മാപ്പ് പറയണമെന്നും റാത്തോഡ് പറഞ്ഞു.


രാഹുല്‍ ഗാന്ധിയെ ഭീകരവാദിയെന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. രാഹുല്‍ യുഎസ് സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യയിലെ സിഖുകാരെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളെ സംബന്ധിച്ചായിരുന്നു മന്ത്രിയുടെ വിവാദ പ്രതികരണം. പഞ്ചാബില്‍ നിന്നുള്ള ബിജെപി എംപിയായ രവ് നീത് സിങ് ബിട്ടു കോണ്‍ഗ്രസ് വിട്ടാണ് ബിജെപിയില്‍ ചേര്‍ന്നത്. നിലവില്‍ റെയില്‍വേ സഹമന്ത്രിയാണ് അദ്ദേഹം. 


രാഹുല്‍ ഗാന്ധിക്കെതിരേ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ കര്‍ണാടകപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളിലൊരാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിട്ടുവിനെിരെ കേസെടുത്തിരുന്നു. എന്നാല്‍ തന്റെ പേരില്‍ കേസെടുത്ത സാഹചര്യത്തിലും അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് രവ്നീത് സിങ് ബിട്ടു പറഞ്ഞിരുന്നു.
പൊലീസ് കേസെടുത്ത് ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ തനിക്ക് ആശങ്കയില്ലെന്നും ബിട്ടു പറഞ്ഞിരുന്നു.

#RahulGandhi #PriyankaGandhi #Congress #BJP #Controversy #SPGSecurity
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia