മോഡിക്കെതിരെ വിവാദ പ്രസംഗം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
Mar 29, 2014, 11:24 IST
ഉത്തര്‍പ്രദേശ്: (www.kvartha.com 29.03.2014)ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിയെ വെട്ടിനുറുക്കുമെന്ന് പ്രസംഗിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ അഹറാന്‍പൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇമ്രാന്‍ മസൂദ് ആണ് വെള്ളിയാഴ്ച പുലര്‍ച്ചെ അറസ്റ്റിലായത്.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത യോഗത്തില്‍ വെച്ച് ഗുജറാത്ത് കലാപത്തെ പരാമര്‍ശിക്കുന്നതിനിടയിലാണ് മസൂദ് മോഡിക്കു നേരെ രൂക്ഷവിമര്‍ശനം നടത്തിയത്. പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പിങ് സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ പ്രചരിക്കുകയും ചെയ്തതോടെ സംഭവം വിവാദമാകുകയും ചെയ്തു.
എതിര്‍പ്പ് ശക്തമായതോടെ വിശദീകരണവുമായി മസൂദ് രംഗത്തെത്തുകയും വിവാദ പ്രസംഗം നടത്തിയതിന് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. പ്രസംഗത്തിനിടയില്‍ ആവേശഭരിതനായതിനെ തുടര്‍ന്നാണ് താന്‍ അത്തരം പരാമര്‍ശം നടത്തിയതെന്നാണ് മസൂദ് പറഞ്ഞത്. മസൂദിന്റെ വിവാദ പ്രസംഗത്തിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനിരിക്കവേയാണ് അറസ്റ്റുണ്ടായത്.
പ്രസംഗത്തിന്റെ വീഡിയോ കമ്മീഷന് അയച്ചുകൊടുത്തിട്ടുണ്ട്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ മോഡി ഉത്തര്‍പ്രദേശിനെ ഗുജറാത്ത് ആക്കാന്‍ ശ്രമിച്ചാല്‍ വെട്ടിനുറുക്കുമെന്നായിരുന്നു ഇമ്രാന്‍ മസൂദിന്റെ പ്രസ്താവന.
തനിക്ക് മരിക്കാന്‍ ഭയമില്ലെന്നും മോഡിയ്‌ക്കെതിരെ പൊരുതി വിജയിക്കുമെന്നും പറഞ്ഞ മസൂദ് നാലു ശതമാനം മാത്രം മുസ്ലിങ്ങളുള്ള ഗുജറാത്തില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ഉത്തര്‍പ്രദേശെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടെ ശത്രുതയും മതസ്പര്‍ദ്ദയും
വളര്‍ത്തുന്നതരത്തിലുള്ള പ്രസംഗം നടത്തിയതിനും, സമാധാന അന്തരീക്ഷം തകര്‍ക്കല്‍, ഭീഷണി തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് മസൂദിനെതിരെ കേസെടുത്തിട്ടുള്ളത്.

Also Read:
ഷഫീഖിന്റെ മൃതദേഹത്തില്‍ 18 വെട്ടുകള്‍; കണ്ണ് ചൂഴ്‌ന്നെടുത്തു; ഒരാള്‍ പിടിയില്‍
Keywords: Congress candidate Imran Masood who threatened to kill Narendra Modi arrested, Rahul Gandhi, Gujarat, Chief Minister, Police, Election Commission, Complaint, BJP, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.