Congress candidate dies | തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹൃദയാഘാതം മൂലം മരിച്ചു

 


മധ്യപ്രദേശ്: (www.kvartha.com) മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹൃദയാഘാതം മൂലം മരിച്ചു. മുനിസിപല്‍ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ച കോണ്‍ഗ്രസ് നേതാവ് ഹരിനാരായണന്‍ ഗുപ്തയാണ് മരിച്ചത്.

Congress candidate dies | തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹൃദയാഘാതം മൂലം മരിച്ചു


രേവയുടെ ഹനുമാന ഏരിയയിലെ മുനിസിപല്‍ കൗണ്‍സിലിലെ വാര്‍ഡ് നമ്പര്‍ ഒമ്പതിലേക്ക് കോണ്‍ഗ്രസ് ടികറ്റിലാണ് ഹരിനാരായണന്‍ ഗുപ്ത മത്സരിച്ചത്. എന്നാല്‍, സ്വതന്ത്ര സ്ഥാനാര്‍ഥി അഖിലേഷ് ഗുപ്ത 14 വോടിന് അദ്ദേഹത്തെ പരാജയപ്പെടുത്തി. തെരഞ്ഞെടുപ്പ് തോല്‍വിയുടെ വാര്‍ത്തയറിഞ്ഞ് ഹരിനാരായണന്‍ ഹൃദയാഘാതം സംഭവിച്ച് മരിച്ചുവെന്നാണ് റിപോര്‍ട്.

ഹനുമാനയിലെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയായിരുന്നു ഹരിനാരായണന്‍ ഗുപ്ത. ഞായറാഴ്ചയാണ് മധ്യപ്രദേശിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്.

16 നഗര്‍ പാലിക നിഗം, 99 നഗര്‍ പാലിക പരിഷത്, 298 നഗര്‍ പരിഷത് എന്നിവയുള്‍പ്പെടെ 413 മുനിസിപാലിറ്റികളിലേക്ക് ജൂലൈ ആറ്, 13 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പുകള്‍ നടന്നത്.

ബുര്‍ഹാന്‍പൂര്‍, സത്ന, ഖണ്ഡ്വ, സാഗര്‍ എന്നിവിടങ്ങളില്‍ ബിജെപി വിജയിച്ചു, ആം ആദ്മി പാര്‍ടി (എഎപി) സിങ്ഗ്രൗളിയില്‍ വിജയിക്കുകയും അകൗണ്ട് തുറക്കുകയും ചെയ്തു.

Keywords: Congress candidate dies of heart attack after election loss in MP's Rewa, Madhya pradesh, News, Dead, Politics, Congress, Leader, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia