Congress v/s BJP | 'കശ്മീരിൽ പിടിയിലായ ലഷ്‌കർ-ഇ-ത്വയ്ബ ഭീകരന് ബിജെപി ബന്ധം'; അറസ്റ്റിന് പിന്നാലെ കോൺഗ്രസും ബിജെപിയും വാക്പോരിൽ

 


ജമ്മു: (www.kvartha.com) ലഷ്‌കർ ഇ ത്വയ്ബ സംഘടനയിൽ പെട്ടവർ പിടിയിലായെന്ന വാർത്തകൾക്ക് പിന്നാലെ പിന്നാലെ ജമ്മു കശ്മീരിൽ ബിജെപിയും കോൺഗ്രസും തമ്മിൽ വാക് പോര്. ​ത്വാലിബ് ഹുസൈൻ ശാ, സഹായി ഫൈസൽ അഹ്‌മദ്‌ ദാർ എന്നിവരെയാണ് റിയാസി ജില്ലയിൽ നിന്ന് ഗ്രാമീണർ പിടികൂടി പൊലീസിന് കൈമാറിയത്. അതേസമയം ഇവരുടെ രാഷ്ട്രീയ പശ്ചാത്തലമാണ് ഇപ്പോൾ ചർചയാവുന്നത്.
                 
Congress v/s BJP | 'കശ്മീരിൽ പിടിയിലായ ലഷ്‌കർ-ഇ-ത്വയ്ബ ഭീകരന് ബിജെപി ബന്ധം'; അറസ്റ്റിന് പിന്നാലെ കോൺഗ്രസും ബിജെപിയും വാക്പോരിൽ

ജമ്മു പ്രവിശ്യയിലെ ബിജെപിയുടെ ന്യൂനപക്ഷ മോർചയുടെ ഐടി, സോഷ്യൽ മീഡിയ സെലിന്റെ മേധാവിയായി അടുത്തിടെ തെരഞ്ഞെടുക്കപ്പെട്ട ത്വാലിബ് ഹുസൈൻ ശാ ബിജെപിയുടെ സജീവ പ്രവർത്തകനാണെന്ന് മാധ്യമങ്ങൾ റിപോർട് ചെയ്തു. ഇയാൾക്കൊപ്പം ജമ്മു കശ്മീർ ബി ജെ പി അധ്യക്ഷൻ രവീന്ദർ റെയ്‌നയും പാർടി പരിപാടികളിൽ പങ്കെടുത്തതിന്റെ ഫോടോകളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നതായി ഇൻഡ്യൻ എക്‌സ്പ്രസ് റിപോർടിൽ പറയുന്നു.

ഒരു ഫോടോയിൽ, റെയ്‌ന അദ്ദേഹത്തിന് പൂച്ചെണ്ട് നൽകുന്നത് കാണുമ്പോൾ, മറ്റൊന്നിൽ, പാർടി നേതാവ് ശെയ്ഖ് ബശീർ നൽകിയ കത്തിൽ മെയ് ഒമ്പതിന് ന്യൂനപക്ഷ മോർചയുടെ (ജമ്മു പ്രവിശ്യ) പുതിയ ഐടി, സോഷ്യൽ മീഡിയ ഇൻചാർജിന്റെ ചുമതല അദ്ദേഹത്തിന് നൽകിയിട്ടുള്ളതായി വ്യക്തമാവുന്നു. അതേസമയം പാർടിയിൽ ശായുടെ സാന്നിധ്യം നിരസിച്ച റെയ്‌ന, തന്നെയും പാർടി ആസ്ഥാനത്തെയും ലക്ഷ്യമിട്ട് പാകിസ്താൻ നടത്തിയ ഗൂഢാലോചനയാണെന്ന് വിശേഷിപ്പിച്ചു. എന്നാൽ പാർടിയുടെ പ്രധാന സ്ഥാനങ്ങൾ വഹിക്കുന്നവരിൽ ഭീകരർ ഉണ്ടെന്ന ആരോപണത്തിന് ഭരണകക്ഷി രാജ്യത്തോട് ഉത്തരം പറയണമെന്ന് പ്രദേശ് കോൺഗ്രസ് കമിറ്റി മുഖ്യ വക്താവ് രവീന്ദർ ശർമ ആവശ്യപ്പെട്ടു.

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇത് രണ്ടാമത്തെ സംഭവമാണ്. ഉദയ്പൂരിൽ തയ്യൽക്കാരനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ രണ്ട് പേർക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. പ്രതിയായ റിയാസ് അക്തരിക്ക് പ്രാദേശിക ബിജെപി നേതാക്കളുമായി ബന്ധമുള്ളതായുള്ള ഫേസ്ബുക് പോസ്റ്റുകൾ ഉദ്ധരിച്ച കോൺഗ്രസ് നേതാവ് പവൻ ഖേര, ഇക്കാരണത്താൽ കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറാൻ കേന്ദ്രസർകാർ പെട്ടെന്ന് നീക്കം നടത്തിയോ എന്ന് ചോദിക്കുകയും ചെയ്തിരുന്നു. പ്രതികൾ ബിജെപി അംഗങ്ങളല്ലെന്നും പ്രതിപക്ഷ പാർടി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും ആരോപിച്ച് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ കുറ്റം നിഷേധിച്ചു.

കശ്മീരിൽ രണ്ട് എകെ 47 റൈഫിളുകൾ, ഏഴ് ഗ്രനേഡുകൾ, ഒരു പിസ്റ്റൾ, വൻതോതിൽ വെടിക്കോപ്പുകൾ എന്നിവ പിടിയിലായവരുടെ പക്കൽ നിന്ന് കണ്ടെടുത്തതായി മാധ്യമങ്ങൾ റിപോർട് ചെയ്തു. ഏറ്റവും കൂടുതൽ തിരയുന്ന രണ്ട് ലഷ്‌കർ ഭീകരരെ പിടികൂടാൻ പൊലീസിനെ സഹായിച്ചതിന് ജനങ്ങളെ അഭിനന്ദിച്ച സംസ്ഥാന ബിജെപി അധ്യക്ഷൻ, 'തങ്ങളെയും പാർടി ആസ്ഥാനത്തെയും ലക്ഷ്യമിടാൻ പാകിസ്താൻ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് അവർ എന്ന് പറഞ്ഞു. 'അദ്ദേഹം സ്വയം ഒരു പത്രപ്രവർത്തകനാണെന്ന് പരിചയപ്പെടുത്തുകയും കുറച്ച് മുമ്പ് എന്റെ പാർടി ഓഫീസിൽ നിരവധി തവണ അഭിമുഖങ്ങൾ നടത്തുകയും ചെയ്തു. ഞങ്ങളുടെ ആസ്ഥാനത്ത് (ത്രികൂട നഗർ ജമ്മു) വന്നതിന് ശേഷം പാർടി പ്രവർത്തകരുമായും നേതാക്കളുമായും അദ്ദേഹം അടുത്ത ബന്ധം സ്ഥാപിച്ചു', റെയ്‌നയെ ഉദ്ധരിച്ച് പിടിഐ റിപോർട് ചെയ്തു. രജൗരി, പൂഞ്ച് ജില്ലകളിലെ തന്റെ പ്രവർത്തനങ്ങൾ ഷാ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് സുരക്ഷാ ഏജൻസികൾ തന്നോട് പറഞ്ഞതായും റെയ്‌ന അവകാശപ്പെട്ടു

ഇതിനോട് കോൺഗ്രസ് മുഖ്യ വക്താവ് ശക്തമായി പ്രതികരിച്ചു, 'ഇത് ആദ്യമായാണ് ഇത്തരമൊരു സംഭവം. പാർടിയിലെ സുപ്രധാന സ്ഥാനങ്ങളിൽ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് ബിജെപി രാജ്യത്തോട് ഉത്തരം പറയണം. ഇത് വളരെ ഗൗരവമേറിയ വിഷയവും രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയുമാണ്', അദ്ദേഹം പറഞ്ഞു.

Keywords: Congress, BJP in war of words after arrested Lashker-e-Taiba terrorist linked to saffron party, National, News, Top-Headlines, Jammu, Congress, BJP, Social Media, Photo, Terrorists, Police, Arrest, Kashmir, Latest-News.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia