വോട്ടു ചെയ്തശേഷം താമര ഉയര്‍ത്തിക്കാട്ടിയ മോഡി പുതിയ വിവാദത്തില്‍

 


ADVERTISEMENT

ഗാന്ധിനഗര്‍:  (www.kvartha.com 30.04.2014) ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡി പുതിയ വിവാദത്തില്‍. മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അദ്വാനി മത്സരിക്കുന്ന ഗാന്ധിനഗറില്‍ വോട്ടു ചെയ്ത ശേഷം മോഡി ബൂത്തില്‍ നിന്നും പുറത്തിറങ്ങി തെരഞ്ഞെടുപ്പ് ചിഹ്നമായ താമര ഉയര്‍ത്തിക്കാട്ടിയ സംഭവമാണ് വിവാദത്തിലായിരിക്കുന്നത്.

വോട്ടു ചെയ്തശേഷം താമര ഉയര്‍ത്തിക്കാട്ടിയ മോഡി പുതിയ വിവാദത്തില്‍ചിഹ്നം പൊതുജനങ്ങള്‍ക്കിടയില്‍ ഉയര്‍ത്തി കാട്ടുകവഴി മോഡി  തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു. ഇതുസംബന്ധിച്ചുള്ള പരാതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കാന്‍ തീരുമാനിച്ചു കഴിഞ്ഞു. മാത്രമല്ല വോട്ട് ചെയ്തതിന് ശേഷം മോഡി മാധ്യമങ്ങളെ കാണുകയും ചെയ്തു. ഇതെല്ലാം തെരഞ്ഞെടുപ്പ്  ചട്ടലംഘനമാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

അതേസമയം ഇപ്പോഴുള്ള ബിജെപി തരംഗവും മോഡി തരംഗവും മാധ്യമങ്ങളിലും അഭിപ്രായ സര്‍വ്വേകളിലും മാത്രമാണെന്ന് ബി.എസ്.പി നേതാവ് മായാവതി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഭൂരിഭാഗം സീറ്റുകളും  ബി.എസ്.പി തൂത്തുവാരുമെന്നും മായാവതി അവകാശപ്പെട്ടു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Narendra Modi, BJP, Prime Minister, Gujarat, Allegation, Congress, L.K. Advani, Media, Election Commission, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia