Azharuddin | മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന്റെ രാഷ്ട്രീയ ഇന്നിംഗ്‌സ്; ജൂബിലി ഹില്‍സില്‍ ഇത്തവണ പോരാട്ടം കനക്കും; നിര്‍ണായകമായ
Oct 28, 2023, 17:49 IST
ഹൈദരാബാദ്: (KVARTHA) ടെസ്റ്റ് ക്രിക്കറ്റില്‍ 22 സെഞ്ചുറികളും ഏകദിനത്തില്‍ ഏഴ് സെഞ്ചുറികളും നേടിയ മികച്ച ക്രിക്കറ്റ് കരിയര്‍, ഇന്ത്യയുടെ മുന്‍ വലംകൈ ബാറ്റ്‌സ്മാനും വലംകൈയ്യന്‍ മീഡിയം പേസ് ബൗളറുമായ മുഹമ്മദ് അസ്ഹറുദ്ദീന്‍ കായികതാരമെന്ന നിലയില്‍ രാജ്യത്ത് വ്യക്തി മുദ്രപതിപ്പിച്ച പ്രതിഭയാണ്. ബുള്ളറ്റ് പോലെ പന്ത് ബൗണ്ടറിയിലേക്ക് പായിക്കുന്ന ഈ മുന്‍ ക്യാപ്റ്റന്റെ ബാറ്റിംഗ് കാണാനും ഒരുകാലത്ത് ആളുകള്‍ തടിച്ച് കൂടിയിരുന്നു. 103 ഏകദിനങ്ങളിലും 14 ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച അസ്ഹറുദ്ദീന്‍ ഇന്ത്യയുടെ ഏറ്റവും പ്രഗത്ഭരായ ക്രിക്കറ്റ് നായകന്‍മാരില്‍ ഒരാളാണ്.
രാഷ്ട്രീയ ഇന്നിംഗ്‌സ്
ക്രിക്കറ്റില്‍ തിളങ്ങിയ മുഹമ്മദ് അസ്ഹറുദ്ദീന്‍ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരിക്കല്‍ കൂടി തിരഞ്ഞെടുപ്പ് രാഷ്ട്രീയ രംഗത്തേക്ക് കടന്നിരിക്കുകയാണ്. ജൂബിലി ഹില്‍സ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുകയാണ് ഇദ്ദേഹം. 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ലോക്‌സഭയില്‍ എത്തിയതിന്റെ അനുഭവ സമ്പത്തുണ്ട് അസ്ഹറുദ്ദീന്. അന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാണ് മത്സരിച്ച് ജയിച്ചത്. 2009-ല്‍ ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ലോക്സഭാ സീറ്റില്‍ നിന്നായിരുന്നു വിജയം, എന്നാല്‍ 2014-ല്‍ രാജസ്ഥാനിലെ ടോങ്ക്-സവായ് മധോപൂരില്‍ നിന്ന് പരാജയപ്പെട്ടു. അദ്ദേഹം ഇതുവരെ തെലങ്കാനയില്‍ നിന്ന് ഒരു തിരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ല. നിലവില്‍ ടി.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റാണ് അസ്ഹറുദ്ദീന്‍.
രാഷ്ട്രീയ ഹൃദയ ഭൂമി
ജൂബിലി ഹില്‍സ് മണ്ഡലം ഹൈദരബാദിന്റെയും തെലങ്കാനയുടെയും രാഷ്ട്രീയ ഹൃദയമാണ്. ഹൈദരാബാദ് ജില്ലയിലെ 15 നിയമസഭാ മണ്ഡലങ്ങളില്‍ 3,75,430 വോട്ടര്‍മാരുള്ള ജൂബിലി ഹില്‍സിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. സമ്പന്നമായ വാണിജ്യ ജില്ലയായ ബഞ്ചാര ഹില്‍സിനും സമീപത്തുള്ള ഹൈദരാബാദിലെ ഐടി ഹബ്ബായ ഹൈടെക് സിറ്റിക്കും ഇടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. തെലുങ്ക് സിനിമാ വ്യവസായ കേന്ദ്രമായ ഫിലിംനഗര്‍, അഭിനേതാക്കള്‍, ബിസിനസ് മുതലാളിമാര്‍, പ്രമുഖ രാഷ്ട്രീയക്കാര്‍ എന്നിവരെല്ലാം ഇവിടെയുണ്ട്. മുസ്ലീം വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായകമാണ്.
മുന്‍ ജൂബിലി ഹില്‍സ് എംഎല്‍എ പി വിഷ്ണുവര്‍ധന്‍ റെഡ്ഡിയെ ഒഴിവാക്കിയാണ് മുഹമ്മദ് അസ്ഹറുദ്ദീനെ ജൂബിലി ഹില്‍സ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി എഐസിസി പ്രഖ്യാപിച്ചത്. സംസ്ഥാന രുപീകരണ ശേഷം നടന്ന 2014ലെ പ്രഥമ തിരഞ്ഞെടുപ്പില്‍ ടിഡിപി സ്ഥാനാര്‍ഥി ടിഡി ഗോപിനാഥാണ് വിജയിച്ചത്. എഐഎംഐഎം സ്ഥാനാര്‍ഥി നവീന്‍ യാദവ്, വെറും 9,000 വോട്ടിന്റെ കുറവില്‍ രണ്ടാം സ്ഥാനത്തെത്തി. അഞ്ച് ശതമാനം വോട്ട് വ്യത്യാസം ന്യൂനപക്ഷ ജനവിഭാഗങ്ങളില്‍ നിന്നുള്ള എഐഎംഐഎമ്മിന്റെ പിന്തുണ എടുത്തുകാണിക്കുന്നു. 2018ലും ഗോപിനാഥ് സീറ്റ് നിലനിര്‍ത്തി. ഇത്തവണ അദ്ദേഹം ബിആര്‍എസ് സ്ഥാനാര്‍ത്ഥിയായിരുന്നു. കോണ്‍ഗ്രസിലെ വിഷ്ണുവര്‍ധന്‍ റെഡ്ഡിയെ 16,000 വോട്ടുകള്‍ക്കാണ് തോല്‍പിച്ചത്.
നേരത്തെ തന്നെ അസ്ഹറുദ്ദീന്‍ മണ്ഡലത്തില്‍ സജീവമായിരുന്നു. 'ചായ് പേ ചര്‍ച്ച'യിലൂടെ ജനങ്ങളുമായി ഇടപഴകുകയും പ്രദേശിക യോഗങ്ങളില്‍ സംസാരിക്കുകയും ചെയ്യുന്നു. സിനിമാലോകത്തെ ഉള്‍പ്പെടെയുള്ള പ്രദേശത്തെ വിവിഐപികളുമായും മുന്‍ ക്രിക്കറ്റ് താരത്തിന് നല്ല അടുപ്പമുണ്ട്. സിറ്റിംഗ് എംഎല്‍എ ഗോപിനാഥ് തന്നെയാണ് ഇത്തവണയും ബിആര്‍എസ് സ്ഥാനാര്‍ത്ഥി. ന്യൂനപക്ഷ വോട്ടുകള്‍ പരമാവധി സ്വന്തമാക്കി വിജയിക്കാമെന്ന കണക്ക് കൂട്ടലിലാണ് കോണ്‍ഗ്രസ്.

Keywords: AIMIM, Telangana, Election, Election Result, Kerala News, Malayalam News, Politics, Political News, Azharuddin, Cong fields former cricketer Azharuddin from Jubilee Hills seat.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.