സമാജ് വാദി പാര്‍ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ വിജയ് യാത്രയ്ക്ക് ആവേശകരമായ തുടക്കം; അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 400 സീറ്റ് ലഭിക്കുമെന്ന് അവകാശവാദം
Oct 12, 2021, 16:42 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലക്നൗ: (www.kvartha.com 12.10.2021) സമാജ് വാദി പാര്‍ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ വിജയ് യാത്രയ്ക്ക് ആവേശകരമായ തുടക്കം. അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 400 സീറ്റ് ലഭിക്കുമെന്ന് അവകാശവാദം. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കാണ്‍പൂരില്‍ നിന്ന് ആരംഭിച്ച പടുകൂറ്റന്‍ റാലിയില്‍ വന്‍ജനപങ്കാളിത്തമാണ് കാണപ്പെട്ടത്. മറ്റു ജില്ലകളിലേക്കും അഖിലേഷിന്റെ ജനസമ്പര്‍ക്ക പരിപാടി വ്യാപിച്ചേക്കും.
അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാന്‍ കോണ്‍ഗ്രസ്, ബിഎസ്പി തുടങ്ങിയ പാര്‍ടികളുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞില്ല. ഇതുമായി ബന്ധപ്പെട്ടുയര്‍ന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അഖിലേഷിന്റെ മറുപടി ഇങ്ങനെയായിരുന്നു. 'കര്‍ഷകര്‍ക്ക് അവരുടെ അവകാശങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സമരം ചെയ്യാന്‍ ആഗ്രഹിക്കുന്ന ആരെയും ഞങ്ങള്‍ ഉള്‍പെടുത്തും' എന്ന്.
ജനങ്ങള്‍ സമാജ് വാദി പാര്‍ടിക്ക് ഒപ്പമാണ്. യോഗി ആദിത്യ നാഥ് സര്‍കാര്‍ കര്‍ഷകരെ വാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ ബിജെപിയെ തോല്‍പിക്കും. കാരണം കര്‍ഷകരുടെ വരുമാനം ഇരട്ടിയായിട്ടില്ല, യുവാക്കള്‍ തൊഴില്‍ രഹിതരാണ്, സര്‍കാരിന്റെ തെറ്റായ നയങ്ങള്‍ കാരണം വ്യാപാരങ്ങള്‍ നശിച്ചു.

വ്യാപാരികള്‍, കര്‍ഷകര്‍, യുവാക്കള്‍, തൊഴിലാളികള്‍ എന്നിവര്‍ സമാജ് വാദി പാര്‍ടിയെ പിന്തുണയ്ക്കുന്നുവെന്നും അഖിലേഷ് പറഞ്ഞു. ബിജെപിയെ ഉത്തര്‍പ്രദേശില്‍ നിന്ന് തുടച്ചുനീക്കുകയാണ് ആദ്യ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ കൊല്ലപ്പെട്ട കര്‍ഷകര്‍ക്ക് അന്ത്യപ്രാര്‍ഥന നടത്തുന്നതിനായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക വീണ്ടും ലഖിംപുര്‍ ഖേരിയിലെത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിര കണക്കിന് കര്‍ഷകരും പ്രാര്‍ഥനയില്‍ പങ്കാളികളായി. രാഷ്ട്രീയ ലോക്ദള്‍ അധ്യക്ഷന്‍ ജയന്ത് ചൗധരിയും ചടങ്ങിനെത്തിയിരുന്നു.

Keywords: Confident Of Winning 400 Seats In UP Polls As Crowds Throng 'Vijay Yatra, Rally, News, BJP, Assembly Election, Media, Congress, Priyanka Gandhi, National, Politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.