School Bags | സിഗരറ്റ്, നിരോധ്, മയക്കുമരുന്ന്, വൈറ്റ്‌നര്‍! പതിവ് പരിശോധനയ്ക്കിടെ സ്‌കൂള്‍ കുട്ടികളുടെ ബാഗില്‍നിന്ന് കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വസ്തുക്കള്‍
Dec 1, 2022, 16:41 IST
ADVERTISEMENT
ബെംഗ്‌ളൂറു: (www.kvartha.com) പതിവ് പരിശോധനയ്ക്കിടെ സ്‌കൂളില്‍ കുട്ടികളുടെ ബാഗില്‍നിന്ന് കണ്ടെത്തിയത് നിരോധ് അടക്കമുള്ള ഞെട്ടിപ്പിക്കുന്ന വസ്തുക്കള്‍. സിഗരറ്റ്, മയക്കുമരുന്ന്, വൈറ്റ്‌നര്‍ മുതലായവയാണ് കുട്ടികളുടെ ബാഗില്‍നിന്ന് പതിവായി കണ്ടെത്തുന്നതെന്ന് അസോസിയേറ്റഡ് മാനേജ്‌മെന്റ് ഓഫ് സ്‌കൂള്‍സ് ഇന്‍ കര്‍ണാടക ജെനറല്‍ സെക്രടറി ഡി ശശികുമാര്‍ പറഞ്ഞു.
ഇത്തരം വസ്തുക്കളുമായി പിടികൂടിയ കുട്ടികളെ സ്‌കൂള്‍ അധികൃതര്‍ 10 ദിവസം മാറ്റിനിര്‍ത്തുകയാണ് ചെയ്തത്. തുടര്‍ന്ന് ഈ വിഷയം രഹസ്യമാക്കി വച്ചശേഷം കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും കൗണ്‍സലിങ് നല്‍കാനാണ് മാനേജ്‌മെന്റ് തീരുമാനിച്ചത്. ബെംഗ്‌ളൂറു നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലുള്ള സ്‌കൂളുകളിലാണ് പ്രധാനമായും പരിശോധന നടത്തിയതെന്നും കണ്ടെടുത്തത് മഞ്ഞുമലയുടെ ചെറിയൊരു അറ്റം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
നിരോധും മയക്കുമരുന്നും 10-ാം ക്ലാസിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ബാഗില്‍നിന്ന് കണ്ടെടുത്തിട്ടുണ്ടെന്നും ചെറിയ കുട്ടികള്‍പോലും മയക്കുമരുന്ന് ഇടപാടിന് കണ്ണിയാവുകയാണെന്നും ഈ വിഷയം ഉന്നതതല കമിറ്റിയുടെ അടുത്തെത്തിയാല്‍ ആവശ്യമായ മറ്റു വിവരങ്ങള്‍ നല്‍കുമെന്നും അദ്ദേഹം ചൂണ്ടികാട്ടി.
Keywords: News,National,India,Bangalore,school,Students, Condoms, cigarettes, whiteners found in school bags
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

