SWISS-TOWER 24/07/2023

School Bags | സിഗരറ്റ്, നിരോധ്, മയക്കുമരുന്ന്, വൈറ്റ്‌നര്‍! പതിവ് പരിശോധനയ്ക്കിടെ സ്‌കൂള്‍ കുട്ടികളുടെ ബാഗില്‍നിന്ന് കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വസ്തുക്കള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ബെംഗ്‌ളൂറു: (www.kvartha.com) പതിവ് പരിശോധനയ്ക്കിടെ സ്‌കൂളില്‍ കുട്ടികളുടെ ബാഗില്‍നിന്ന് കണ്ടെത്തിയത് നിരോധ് അടക്കമുള്ള ഞെട്ടിപ്പിക്കുന്ന വസ്തുക്കള്‍. സിഗരറ്റ്, മയക്കുമരുന്ന്, വൈറ്റ്‌നര്‍ മുതലായവയാണ് കുട്ടികളുടെ ബാഗില്‍നിന്ന് പതിവായി കണ്ടെത്തുന്നതെന്ന് അസോസിയേറ്റഡ് മാനേജ്‌മെന്റ് ഓഫ് സ്‌കൂള്‍സ് ഇന്‍ കര്‍ണാടക ജെനറല്‍ സെക്രടറി ഡി ശശികുമാര്‍ പറഞ്ഞു. 
Aster mims 04/11/2022

ഇത്തരം വസ്തുക്കളുമായി പിടികൂടിയ കുട്ടികളെ സ്‌കൂള്‍ അധികൃതര്‍ 10 ദിവസം മാറ്റിനിര്‍ത്തുകയാണ് ചെയ്തത്. തുടര്‍ന്ന് ഈ വിഷയം രഹസ്യമാക്കി വച്ചശേഷം കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും കൗണ്‍സലിങ് നല്‍കാനാണ് മാനേജ്‌മെന്റ് തീരുമാനിച്ചത്. ബെംഗ്‌ളൂറു നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലുള്ള സ്‌കൂളുകളിലാണ് പ്രധാനമായും പരിശോധന നടത്തിയതെന്നും കണ്ടെടുത്തത് മഞ്ഞുമലയുടെ ചെറിയൊരു അറ്റം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

School Bags | സിഗരറ്റ്, നിരോധ്, മയക്കുമരുന്ന്, വൈറ്റ്‌നര്‍! പതിവ് പരിശോധനയ്ക്കിടെ സ്‌കൂള്‍ കുട്ടികളുടെ ബാഗില്‍നിന്ന് കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വസ്തുക്കള്‍


നിരോധും മയക്കുമരുന്നും 10-ാം ക്ലാസിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ബാഗില്‍നിന്ന് കണ്ടെടുത്തിട്ടുണ്ടെന്നും ചെറിയ കുട്ടികള്‍പോലും മയക്കുമരുന്ന് ഇടപാടിന് കണ്ണിയാവുകയാണെന്നും ഈ വിഷയം ഉന്നതതല കമിറ്റിയുടെ അടുത്തെത്തിയാല്‍ ആവശ്യമായ മറ്റു വിവരങ്ങള്‍ നല്‍കുമെന്നും അദ്ദേഹം ചൂണ്ടികാട്ടി.

Keywords:  News,National,India,Bangalore,school,Students, Condoms, cigarettes, whiteners found in school bags

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia