Wedding Kit | മധ്യപ്രദേശില്‍ സര്‍കാറിന്റെ നേതൃത്വത്തില്‍ നടത്തിയ സമൂഹ വിവാഹത്തില്‍ വധുക്കള്‍ക്ക് നല്‍കിയ മേകപ് കിറ്റില്‍ കോണ്ടവും ഗര്‍ഭനിരോധന ഗുളികകളും; സംഭവം വിവാദത്തില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഭോപാല്‍: (www.kvartha.com) മധ്യപ്രദേശില്‍ സര്‍കാറിന്റെ നേതൃത്വത്തില്‍ നടത്തിയ സമൂഹ വിവാഹത്തില്‍ വധുക്കള്‍ക്ക് നല്‍കിയ മേകപ് കിറ്റില്‍ കോണ്ടവും ഗര്‍ഭനിരോധന ഗുളികകളും ഉള്‍പെട്ട സംഭവത്തില്‍ വിവാദം പുകയുന്നു. ഝബുവ ജില്ലയില്‍ മുഖ്യമന്ത്രി കന്യ വിവാഹ്/നികാഹ് യോജന പ്രകാരം കഴിഞ്ഞദിവസമാണ് വിവാഹം നടന്നത്.

താണ്ട് ലയില്‍ നിന്നുള്ള സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്കുള്ള പദ്ധതിയായിരുന്നു ഇത്. 296 പേരാണ് ഈ പദ്ധതി വഴി വിവാഹിതരായത്. വിവാഹിതരായ വധുക്കള്‍ക്ക് സര്‍കാര്‍ സമ്മാനമായി നല്‍കിയ മേകപ് ബോക്‌സിലാണ് കോണ്ടവും ഗര്‍ഭ നിരോധന ഗുളികളും ഉള്‍പെട്ടത്.

സംഭവം വിവാദമായതോടെ ജില്ലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഭുര്‍സിങ് റാവത്ത് ആരോഗ്യവകുപ്പിനെ പഴിക്കുകയാണ് ചെയ്തത്. കന്യാ വിവാഹ് പദ്ധതി പ്രകാരം ഇത്തരത്തിലൊരു സമ്മാനം കൈമാറിയിട്ടില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ കുടുംബാസൂത്രണ പദ്ധതി പ്രകാരമാകും ഈ സമ്മാനം കൈമാറിയതെന്നും എന്താണ് വിതരണം ചെയ്ത പാകിലെന്ന് തനിക്കറിയില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Wedding Kit | മധ്യപ്രദേശില്‍ സര്‍കാറിന്റെ നേതൃത്വത്തില്‍ നടത്തിയ സമൂഹ വിവാഹത്തില്‍ വധുക്കള്‍ക്ക് നല്‍കിയ മേകപ് കിറ്റില്‍ കോണ്ടവും ഗര്‍ഭനിരോധന ഗുളികകളും; സംഭവം വിവാദത്തില്‍

കന്യാ വിവാഹ് പദ്ധതി പ്രകാരം 55,000 രൂപ വധുവിന്റെ കുടുംബത്തിനു നല്‍കും. അതില്‍ ആറായിരം രൂപ ഭക്ഷണം, താമസം എന്നിവക്കായാണ് നല്‍കുന്നത്. വിതരണം ചെയ്ത മറ്റ് പാകറ്റുകളെ കുറിച്ച് തനിക്ക് അറിയില്ല എന്നും ഭുര്‍സിങ് റാവത്ത് വ്യക്തമാക്കി. 2006 ഏപ്രിലിലാണ് കന്യാ വിവാഹ് പദ്ധതി ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം വിവാഹ പദ്ധതിയിലെ വധുക്കള്‍ക്ക് ഗര്‍ഭ പരിശോധന നടത്തിയതും വിവാദമായിരുന്നു.

Keywords:  Condoms, Birth Control Pills In Madhya Pradesh's New 'Wedding Kit', Bhopal, News, Marriage, Controversy, Wedding Kit, Condoms, Birth Control Pills, Chief Minister, Health Department, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia