അജ്ഞാതരുടെ വെടിയേറ്റ് കമ്മ്യൂണിസ്റ്റ് നേതാവ് ഗോവിന്ദ് പന്‍സാരെ ഗുരുതരാവസ്ഥയില്‍
Feb 16, 2015, 12:50 IST
ADVERTISEMENT
കൊലാപൂര്‍: (www.kvartha.com 16/02/2015) അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് നേതാവ് ഗോവിന്ദ് പന്‍സാരെയ്ക്കും ഭാര്യയ്ക്കും നേരെ അജ്ഞാതരുടെ വെടിവയ്പ്പ്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. സബര്‍മലയില്‍ പ്രഭാതസവാരിക്കായി ഇറങ്ങിയ സിപിഐ നേതാവ് ഗോവിന്ദ് പന്‍സാരെയ്ക്കും ഭാര്യയ്ക്കും നേരെ ബൈക്കിലെത്തിയ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടി വച്ച സംഘം ഉടന്‍ തന്നെ ഓടിരക്ഷപ്പെടുകയും ചെയ്തു.
ഗുരുതരമായ പരിക്കേറ്റ പന്‍സാരെയെയും ഭാര്യയെയും ഉടന്‍ തന്നെ കോലാപൂരിലെ ആസ്റ്റര്‍ ആധാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തിരശസ്ത്രക്രിയയിലൂടെ വെടിയുണ്ട നീക്കം ചെയ്തു.
ആഭ്യന്തരമന്ത്രി രാം ഷിന്‍ഡെ സംഭവത്തെ അപലപിച്ചു. പ്രതികളെ പിടി കൂടുന്നതിനായി സംസ്ഥാനത്തെ എല്ലാ പാതകളിലും നിരീക്ഷണം ശക്തമാക്കുന്നതിനും റോഡുകള്‍ ബ്ലോക്ക് ചെയ്യുന്നതിനും മന്ത്രി ഉത്തരവിട്ടു
ആക്രമികളെ പിടികൂടുന്നതിനായി പത്തംഗ പോലീസ് സേനയെ നിയോഗിച്ചതായി കോലാപൂരിലെ പോലീസ് സൂപ്രണ്ട് പറഞ്ഞു

ഗുരുതരമായ പരിക്കേറ്റ പന്‍സാരെയെയും ഭാര്യയെയും ഉടന്‍ തന്നെ കോലാപൂരിലെ ആസ്റ്റര്‍ ആധാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തിരശസ്ത്രക്രിയയിലൂടെ വെടിയുണ്ട നീക്കം ചെയ്തു.
പന്‍സാരെയുടെ ഭാര്യ അപകടനില തരണം ചെയ്തതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ പന്‍സാരെ നില ഗുരുതരമായിത്തുടരുകയാണ്.
ആഭ്യന്തരമന്ത്രി രാം ഷിന്‍ഡെ സംഭവത്തെ അപലപിച്ചു. പ്രതികളെ പിടി കൂടുന്നതിനായി സംസ്ഥാനത്തെ എല്ലാ പാതകളിലും നിരീക്ഷണം ശക്തമാക്കുന്നതിനും റോഡുകള്‍ ബ്ലോക്ക് ചെയ്യുന്നതിനും മന്ത്രി ഉത്തരവിട്ടു
ആക്രമികളെ പിടികൂടുന്നതിനായി പത്തംഗ പോലീസ് സേനയെ നിയോഗിച്ചതായി കോലാപൂരിലെ പോലീസ് സൂപ്രണ്ട് പറഞ്ഞു
Also Read:
വിവാഹത്തിനു വീട്ടുകാര്‍ എതിരുനിന്നു, കമിതാക്കള്‍ വിഷം കഴിച്ചു ജീവനൊടുക്കി
Keywords: Shot, CPI, Wife, Leader, Gun attack, Minister, Accused, attack, Police, National

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.