SWISS-TOWER 24/07/2023

മഹാരാഷ്ട്രയില്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം സര്‍ക്കാരുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട അന്തിമഘട്ട ചര്‍ച്ചകളിലേക്ക്; വിജയിച്ചാല്‍ ഉടന്‍ സത്യപ്രതിജ്ഞ

 


ADVERTISEMENT

മുംബൈ: (www.kvartha.com 22.11.2019) മഹാരാഷ്ട്രയില്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം സര്‍ക്കാരുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്. മഹാവികാസ് അഖാഡി എന്ന് പേരിട്ടിരിക്കുന്ന സഖ്യം ശിവസേന, എന്‍സിപി പാര്‍ട്ടികള്‍ മുഖ്യമന്ത്രി പദം പങ്കുവെയ്ക്കല്‍, റൊട്ടേഷന്‍ സമ്പ്രദായം, അല്ലെങ്കില്‍ ഉപമുഖ്യമന്ത്രിപദം, 42 മന്ത്രക്കസേരകളില്‍ മൂന്നു പാര്‍ട്ടികളുടേയും പങ്കാളിത്തം എന്നിങ്ങനെയാണ് പരിഗണിക്കുന്ന ഫോര്‍മുലകള്‍.

വെളളിയാഴ്ച മുംബൈയില്‍ നടക്കുന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, ബാലാസാഹേബ് തോറാത്ത്, പൃഥ്വിരാജ് ചവാന്‍ എന്നിവരും എന്‍സിപിയുടെ ശരത് പവാര്‍, അനന്തിരവന്‍ അജിത് പവാര്‍, ജയന്ത് പാട്ടീല്‍, ശിവസേനയുടെ ഉദ്ധവ് താക്കറെ, ഏകനാഥ് ഷിന്‍ഡേ, സുഭാഷ് ദേശായി എന്നിവരും പങ്കെടുക്കും.

മഹാരാഷ്ട്രയില്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം സര്‍ക്കാരുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട അന്തിമഘട്ട ചര്‍ച്ചകളിലേക്ക്; വിജയിച്ചാല്‍ ഉടന്‍ സത്യപ്രതിജ്ഞ

കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന നേതാക്കള്‍ തമ്മില്‍ നടത്തുന്ന ചര്‍ച്ചയില്‍ അഭിപ്രായ ഐക്യമായാല്‍ വെള്ളിയാഴ്ച തന്നെ മഹാരാഷ്ട്രയിലെ പുതിയ രാഷ്ട്രീയ കൂട്ടുകെട്ടായ മഹാ പുരോഗമന സഖ്യം പ്രഖ്യാപിച്ചേക്കും. ഒപ്പം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുടെ പേരും. പൊതുമിനിമം പരിപാടിയുടെ കരടിനു ശേഷം ആദ്യമായാണു മൂന്നു പാര്‍ട്ടികളുടെയും നേതാക്കളും പരസ്പരം ചര്‍ച്ച നടത്തുന്നത്.

അതേസമയം മുഖ്യമന്ത്രിപദം ഊഴമിട്ട് പങ്കുവെയ്ക്കുന്ന കാര്യത്തില്‍ തര്‍ക്കിച്ച് ബിജെപിയെ ഭരണത്തില്‍ നിന്നും വലിച്ചിറക്കിയ ശിവസേന പുതിയ മുന്നണിയില്‍ എന്‍സിപിയുമായി കസേര പങ്കുവെയ്ക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നാണ് അറിയുന്നത്.

രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രിപദം പങ്കുവെയ്ക്കാനുള്ള എന്‍സിപി നിര്‍ദേശം ശിവസേന തള്ളിയേക്കുമെന്നും മുഖ്യമന്ത്രി പദം ഉദ്ധവ് താക്കറെയ്ക്ക് തന്നെ അഞ്ചു വര്‍ഷവും മാറ്റി വെയ്ക്കുമെന്നുമാണ് സൂചന. അങ്ങനെ വന്നാല്‍ എന്‍സിപിയ്ക്കും കോണ്‍ഗ്രസിനും ഉപമുഖ്യമന്ത്രി പദം നല്‍കി പ്രശ്നം പരിഹരിക്കും.

ശിവസേനയ്ക്ക് 56 എംഎല്‍എമാരും എന്‍സിപിയ്ക്ക് 54 എംഎല്‍എ മാരുമാണ് ഉള്ളത്. മുന്നണിയിലെ രണ്ടാമത്തെ വലിയവര്‍ എന്ന നിലയില്‍ മന്ത്രാലയത്തിലെ മുതിര്‍ന്ന പദവി ശിവസേന ആവശ്യപ്പെട്ടിട്ടുണ്ട്. ശിവസേനയും എന്‍സിപിയും 15 വീതവും കോണ്‍ഗ്രസ് 12 എന്ന രീതിയിലുമായിരിക്കും 42 മന്ത്രിക്കസേരകള്‍ വിഭജിക്കുക. ഇത് 43 ആയാല്‍ 16 - 15 -12 എന്ന നിര്‍േദശമാണ് സേന മുമ്പോട്ട് വെയ്ക്കുന്നത്.

വെള്ളിയാഴ്ചയോ ശനിയാഴ്ചയോ സര്‍ക്കാരുണ്ടാക്കാന്‍ തീരുമാനിച്ചാല്‍ തിങ്കളാഴ്ചയോടെ ഭരണത്തിലേറുകയും ചെയ്തേക്കും. ശരദ് പവാറിന്റെ അനന്തരവന്‍ അജിത് പവാറും ബാലാസാഹെബ് തോറാട്ടുമാകും ഉപമുഖ്യമന്ത്രിമാര്‍. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി നടക്കുന്ന യോഗങ്ങളില്‍ ത്രികക്ഷി സര്‍ക്കാരിനെ സംബന്ധിച്ച അന്തിമരൂപമാകും.

നിലവിലെ അവസ്ഥയില്‍ ശിവസേനയുടെ പോക്ക് മഹാരാഷ്ട്രയില്‍ ബിജെപിയെ ദുര്‍ബലപ്പെടുത്തുമെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. മറുവശത്ത് 30 സംസ്ഥാന നേതാക്കളാണ് എന്‍ഡിഎയ്ക്ക് എതിരേ കൈ കോര്‍ക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Complete Unanimity Between Congress-NCP, Will Meet Shiv Sena Today to Finalise Alliance: Prithviraj Chavan, Mumbai, News, Politics, Congress, Shiv Sena, NCP, National, Trending, Maharashtra. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia