കോയമ്പത്തൂരില്‍ കേരളീയ വിദ്യാര്‍ഥി റാഗിങ്ങിനിരയായതായി പരാതി; 4 സീനിയര്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
Oct 1, 2021, 14:13 IST
ചെന്നൈ: (www.kvartha.com 01.10.2021) കോയമ്പത്തൂരില്‍ കേരളീയ വിദ്യാര്‍ഥി റാഗിങ്ങിനിരയായതായി പരാതി. കൊല്ലം സ്വദേശിയായ ബിരുദ വിദ്യാര്‍ഥിയാണ് റാഗിങ്ങിന് ഇരയായത്. സംഭവത്തില്‍ നാല് പേരെ സിങ്കനെല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
റാസിം, സനൂഫ്, അശ്വിന്‍ രാജ്, ജിതു എസ് സാമുവല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മറ്റ് ഒമ്പത് പ്രതികള്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. ഒന്നാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ഥിയായെത്തിയ കൊല്ലം സ്വദേശിയെ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ 13 പേരാണ് റാഗ് ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു.
കഴിഞ്ഞ 23 ന് പിപിജി നഴ്സിംഗ് കോളജ് ഹോസ്റ്റലിലാണ് റാഗിങ്ങ് നടന്നത്. കേരളീയ വിദ്യാര്‍ഥികള്‍ അടങ്ങിയ സീനിയര്‍ വിദ്യാര്‍ഥികളുടെ സംഘമാണ് റാഗ് ചെയ്തതെന്നാണ് റാഗിങ്ങിന് ഇരയായ വിദ്യാര്‍ഥിയുടെ പരാതി. റാഗിങ്ങ് തടയാന്‍ ശ്രമിച്ചപ്പോള്‍ മര്‍ദിച്ചെന്നും പരാതിയുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.