SWISS-TOWER 24/07/2023

Uniform | നിര്‍ണായക തീരുമാനവുമായി കരസേന; ബ്രിഗേഡിയര്‍ റാങ്കിന് മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്ക് ഒരേ യൂണിഫോം; തീരുമാനം ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍ വരും

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ബ്രിഗേഡിയര്‍മാര്‍ക്കും ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കും അവരുടെ പേരന്റ് കേഡറും നിയമനവും പരിഗണിക്കാതെ ഓഗസ്റ്റ് 1 മുതല്‍ പൊതുവായ യൂണിഫോം എന്ന തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് കരസേന വൃത്തങ്ങള്‍ ചൊവ്വാഴ്ച അറിയിച്ചു.
Aster mims 04/11/2022

തൊപ്പി, റാങ്ക് ബാഡ്ജ്, കോളറുകളിലെ പാച്, ബല്‍റ്റ്. ഷൂസ് എന്നിവയിലടക്കം ഏകീകൃത രൂപം വരും. മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ സര്‍വീസ് സംബന്ധിയായ കാര്യങ്ങളില്‍ ഐക്യ രൂപത്തിന് വേണ്ടിയുള്ളതാണ് തീരുമാനം. മുതിര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് ഒരേ യൂണിഫോം നടപ്പിലാക്കുന്നത് കരസേനയുടെ ഐക്യം വര്‍ധിപ്പിക്കുമെന്നും സേനാ വൃത്തങ്ങള്‍ വിശദമാക്കുന്നു.

ബ്രിഗേഡിയര്‍ മുതലുള്ള റാങ്കിന് മുകളില്‍ വരുന്ന മേജര്‍ ജെനറല്‍, ലെഫ്. ജെനറല്‍, ജെനറല്‍ പദവികളില്‍  റെജിമെന്റ് വ്യത്യാസമില്ലാതെ തന്നെയാവും ഒറ്റ യൂണിഫോം നടപ്പിലാക്കുക. സേനയുടെ സ്വഭാവം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നാണ് നീക്കത്തെ കരസേന നിരീക്ഷിക്കുന്നതെന്നാണ് വിവരം. 

വിവിധ റെജിമെന്റുകളിലെ വേറിട്ട യൂണിഫോമുകള്‍ എന്നരീതി താഴ്ന്ന റാങ്കുകളിലെ ഉദ്യോഗസ്ഥര്‍ക്ക്  ഉയര്‍ന്ന ഉദ്യോഗസ്ഥരോട് അടുപ്പമോ സാഹോദര്യം ഊട്ടിയുറപ്പിക്കാനോ സഹായിക്കില്ലെന്ന നിരീക്ഷണത്തോടെയാണ് മാറ്റം നടപ്പിലാക്കുന്നത്. 

കേണല്‍ മുതല്‍ താഴേക്കുള്ള പദവികളിലുള്ളവരുടെ യൂണിഫോമില്‍ മാറ്റമുണ്ടാവില്ലെന്നും കരസേനാ വൃത്തങ്ങള്‍ വിശദമാക്കുന്നു. ഏപ്രിലില്‍ നടന്ന സേനാ കമാന്‍ഡേഴ്‌സിന്റെ കോണ്‍ഫറന്‍സിലാണ് ഇത് സംബന്ധിയായ തീരുമാനം എടുത്തത്.

കഴിഞ്ഞ വര്‍ഷം കോമ്പാറ്റ് യൂണിഫോമുകളില്‍ യുഎസ് സേനയ്ക്ക് സമാനമായ ഡിജിറ്റല്‍ പാറ്റേണ്‍ കരസേന സ്വീകരിച്ചിരുന്നു.

Uniform | നിര്‍ണായക തീരുമാനവുമായി കരസേന; ബ്രിഗേഡിയര്‍ റാങ്കിന് മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്ക് ഒരേ യൂണിഫോം; തീരുമാനം ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍ വരും


Keywords:  News, National-News, New Delhi, Top Headlines, Army, Uniform, Dress, National, Common uniform for brigadiers and above rank officers in Army from August 1.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia