Study | ഞെട്ടിക്കുന്ന കണ്ടെത്തല്‍! ദിവസേന വീട്ടില്‍ ഉപയോഗിക്കുന്ന ഈ വസ്തുക്കള്‍ ഓട്ടിസം പോലുള്ള നാഡീസംബന്ധമായ അവസ്ഥകള്‍ക്ക് കാരണമായേക്കാമെന്ന് പഠനം!
Apr 2, 2024, 11:21 IST
ന്യൂഡെൽഹി: (KVARTHA) അണുനാശിനികൾ, ഫർണിച്ചറുകൾ, ടൂത്ത് പേസ്റ്റ് എന്നിവയിൽ കാണപ്പെടുന്ന രാസവസ്തുക്കൾ മനുഷ്യ മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുമെന്ന് പുതിയ പഠനം. വെസ്റ്റേൺ റിസർവ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകർ നടത്തിയ പഠനം, ദൈനംദിന ഗാർഹിക രാസവസ്തുക്കൾ തലച്ചോറിൻ്റെ ആരോഗ്യത്തിന് ഉണ്ടാക്കുന്ന അപകടസാധ്യതകളിലേക്ക് വെളിച്ചം വീശുന്നു. ഫർണിച്ചർ മുതൽ മുടിപരിചരണ ഉൽപന്നങ്ങൾ വരെയുള്ള ഇനങ്ങളിൽ അടങ്ങിയിരിക്കുന്ന ഈ പദാർത്ഥങ്ങൾ മൾട്ടിപ്പിൾ സ്ക്ലിറോസിസ്, ഓട്ടിസം സ്പെക്ട്രം ഡിസോർഡേഴ്സ് തുടങ്ങിയ നാഡീസംബന്ധമായ അവസ്ഥകൾക്ക് കാരണമായേക്കാമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
ജനിതക ഘടകങ്ങൾ പുറമെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന നാഡീസംബന്ധമായ രോഗങ്ങൾക്ക് പാരിസ്ഥിതിക ഘടകങ്ങളും പങ്കുവഹിക്കുന്നതായി നേച്ചർ ന്യൂറോ സയൻസ് ജേണലിൽ ഇന്ന് പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, ഈ രാസവസ്തുക്കൾ കാണപ്പെടുന്നത് അണുനാശിനികൾ, വൈപ്പുകൾ, ഹാൻഡ് സാനിറ്റൈസറുകൾ
ഫർണിച്ചർ, ഇലക്ട്രോണിക്സ്, ടൂത്ത് പേസ്റ്റ്, മൗത്ത് വാഷ് തുടങ്ങിയവയിലാണ്.
ഈ രാസവസ്തുക്കൾ ഒലിഗോഡെൻഡ്രോസൈറ്റുകൾ (oligodendrocytes) എന്ന മസ്തിഷ്ക കോശങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ഗവേഷകർ പറയുന്നു. ഇതുമൂലം മൾട്ടിപ്പിൾ സ്ക്ലീറോസിസ് (MS) പോലുള്ള മറ്റ് നാഡീ സംബന്ധമായ രോഗങ്ങൾക്കും കാരണമാകുന്നു. സാധാരണ ഗാർഹിക രാസവസ്തുക്കൾ തലച്ചോറിൻ്റെ ആരോഗ്യത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് കൂടുതൽ സമഗ്രമായ പരിശോധന ആവശ്യമാണെണെന്ന് പഠനത്തിൻ്റെ മുഖ്യരചയിതാവായ പോൾ ടെസാർ പറഞ്ഞു.
സാധാരണ ആളുകളേക്കാൾ ഇത്തരം വസ്തുക്കളുമായി കൂടുതൽ സമ്പർക്കം പുലർത്തുന്നവരിലാണ് അപകട സാധ്യത ഏറെയെന്ന് പഠനം സൂചിപ്പിക്കുന്നു. പഠനത്തിലെ ഗവേഷകർ ഇതുവരെ വ്യക്തമായ നിഗമനങ്ങളിലെത്തിയിട്ടില്ലെങ്കിലും, വീട്ടിൽ നിന്ന് ഇത്തരം രാസവസ്തുക്കൾ പൂർണമായും ഒഴിവാക്കേണ്ടതില്ല എന്നാണ് അവർ നിർദേശിക്കുന്നത്. ഈ രാസവസ്തുക്കളുമായി സമ്പർക്കം പുലർത്തുമ്പോൾ കുറച്ച് മുൻകരുതലുകൾ എടുക്കുന്നത് നല്ലതാണ്.
മുൻകരുതലുകൾ
* ഉൽപ്പന്ന ലേബലുകൾ ശ്രദ്ധാപൂർവം വായിക്കുകയും ഏതെങ്കിലും ദോഷകരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യുക.
* നല്ല വായുസഞ്ചാരമുള്ള പ്രദേശങ്ങളിൽ ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക.
* കയ്യുറ ധരിക്കുകയും നേരിട്ടുള്ള ചർമ്മ സമ്പർക്കം ഒഴിവാക്കുകയും ചെയ്യുക.
* ഈ ഉൽപന്നങ്ങൾ കുട്ടികളുടെ കൈയിൽ എത്താതെ സൂക്ഷിക്കുക.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.