ഭരണഘടനാ ആമുഖത്തില്‍ നിന്നും മതേതരത്വവും സോഷ്യലിസവും ഒഴിവാക്കില്ല: വെങ്കയ്യ നായിഡു
Jan 30, 2015, 16:44 IST
ചെന്നെ: (www.kvartha.com 30/01/2015) ഭരണഘടനയുടെ ആമുഖം പേജില്‍ നിന്ന് മതേതരത്വവും സോഷ്യലിസവും നീക്കം ചെയ്യില്ലെന്ന് കേന്ദ്ര നഗര വികസനകാര്യ മന്ത്രി വെങ്കയ്യ നായിഡു.
അക്കാര്യത്തെ കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലെന്നു പറഞ്ഞ വെങ്കയ്യ നായിഡു സെക്യൂലറിസം നമ്മുടെ ജനങ്ങളുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണെന്നും അത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും പറഞ്ഞു. മതേതരത്വം നടപ്പാക്കാന്‍ നാം ബാധ്യസ്ഥരാണെന്നും അത് ഒഴിവാക്കുന്ന പ്രശ്‌നമേ ഇല്ലെന്നും നായിഡു കൂട്ടിച്ചേര്‍ത്തു.
റിപ്പബ്ലിക് ദിനത്തില്‍ വന്ന കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ പരസ്യം വിവാദമായതോടെയാണ് വിശദീകരണവുമായി വെങ്കയ്യ നായിഡു രംഗത്തെത്തിയത്. റിപ്പബ്ലിക് ദിനത്തില്‍ വന്ന കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ പരസ്യത്തില്‍ ഭരണഘടന ആമുഖത്തിന്റെ കൂട്ടിചേര്‍ക്കലില്ലാത്ത പേജാണ് വന്നതെന്നും നായിഡു വിശദീകരിച്ചു.
നേരത്തെ ഭരണഘടനയുടെ ആമുഖം പേജില്‍ ഇല്ലാതിരുന്ന സെക്യുലറിസം അടിയന്തിരാവസ്ഥ കാലത്ത് എഴുതിച്ചേര്‍ത്തതാണ് .ഭരണഘടനയുടെ 42 ാം ഭേദഗതി വരുന്നതിന് മുമ്പുള്ള പതിപ്പിന്റെ ചിത്രം പശ്ചാതലമായുള്ള പരസ്യമാണ് റിപ്പബ്‌ളിക് ദിനത്തില്‍ എല്ലാ മാധ്യമങ്ങളിലും വന്നിരുന്നത്. ഇതിനെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നപ്പോഴാണ് നായിഡു വിശദീകരണവുമായി രംഗത്തെത്തിയത്.
അതേസമയം, ഭരണഘടനയുടെ അസല്‍ പതിപ്പാണ് പരസ്യത്തിലുള്ളതെന്നും അതേ കുറിച്ച് ചര്‍ച്ചചെയ്യുന്നതില്‍ തെറ്റില്ലെന്നും വാര്‍ത്താ വിനിമയ, ഐ.ടി വകുപ്പ് മന്ത്രി രവി ശങ്കര്‍ പ്രസാദ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.
നേരത്തെ സെക്യുലറിസം, സോഷ്യലിസം എന്നീ പദങ്ങള്‍ ഭരണഘടനാ ആമുഖം പേജില്‍ നിന്ന് എന്നന്നേക്കുമായി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ശിവസേന രംഗത്തെത്തിയിരുന്നു. ഇന്ത്യ ഹിന്ദു രാഷ്ട്രമായതിനാല്‍ ഈ പദങ്ങള്‍ക്ക് പ്രസക്തിയില്ലെന്നാണ് ശിവസേന എം.പി സഞ്ജയ് റാവത്തിന്റെ പ്രസ്താവന.

Keywords: Committed to secularism; wouldn't remove the word from Preamble: Venkaiah Naidu, Chennai, Controversy, Media, Congress, Conference, Shiv Sena, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.