LPG Incentive | ഹോടെലുകള്‍ക്ക് തിരിച്ചടിയാകും; എല്‍പിജി വാണിജ്യ സിലിന്‍ഡറുകളുടെ ഇന്‍സന്റീവ് ഒഴിവാക്കി
Nov 8, 2022, 16:48 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ഹോടെലുകള്‍ക്ക് തിരിച്ചടിയാകും. എല്‍പിജി വാണിജ്യ സിലിന്‍ഡറുകളുടെ ഇന്‍സന്റീവ് ഒഴിവാക്കി. ഇന്‍സന്റീവ് എടുത്തുകളഞ്ഞതോടെ 19 കിലോ വാണിജ്യ സിലിന്‍ഡറിന്റെ വില്‍പന വില 1,748 രൂപയായി. ഇതുവരെ 19 കിലോ വാണിജ്യ സിലിന്‍ഡറിന്റെ വില 1,508 രൂപയായിരുന്നു വില.

നിലവില്‍ കൂടുതല്‍ സ്റ്റോക് എടുക്കുന്ന ഡീലര്‍മാര്‍ക്ക് എണ്ണക്കംപനികള്‍ പരമാവധി 240 രൂപ വരെ ഇന്‍സെന്റീവ് നല്‍കിയിരുന്നു. ഇത് എടുത്തുകളഞ്ഞതോടെ വിപണിവിലയ്ക്ക് തന്നെ വാണിജ്യ സിലിന്‍ഡറുകള്‍ ഡീലര്‍മാര്‍ വില്‍ക്കേണ്ടി വരും.
ഇന്‍സെന്റീവ് ഉള്ളതിനാല്‍ നേരത്തെ വിപണി വിലയെക്കാള്‍ കുറഞ്ഞ നിരക്കിലാണ് ഹോടെലുകള്‍ക്ക് വാണിജ്യ സിലിന്‍ഡറുകള്‍ ഡീലര്‍മാര്‍ നല്‍കിയിരുന്നത്. ഇത് പിന്‍വലിച്ചതോടെ ഇനി വിപണി വിലയ്ക്കുതന്നെ ഹോടെലുകാര്‍ പാചക വാതക സിലിന്‍ഡറുകള്‍ വാങ്ങേണ്ടിവരും.
Keywords: News,National,New Delhi,Hotel,LPG,Top-Headlines,Business,Finance, Commercial LPG cylinder incentive withdrawn
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.