QR Code | ഉടന്‍ വരുന്നു: കഴിക്കുന്ന മരുന്നുകള്‍ വ്യാജമാണോ എന്ന് പരിശോധിക്കാന്‍ പുതിയ സംവിധാനം; അറിയാം
Oct 3, 2022, 11:56 IST
ന്യൂഡെല്‍ഹി: (www.kvartha.com) കഴിക്കുന്ന മരുന്നുകള്‍ വ്യാജമാണോയെന്ന് തിരിച്ചറിയാന്‍ പുതിയ സംവിധാനം വരുന്നു. ആശങ്കയില്ലാതെ മരുന്ന് കഴിക്കാന്‍ പുതിയ സംവിധാനമൊരുക്കുകയാണ് കേന്ദ്ര സര്‍കാര്‍. വ്യാജ മരുന്നുകള്‍ വിപണിയില്‍ കൂടി വരുന്നതായുള്ള റിപോര്‍ടുകള്‍ വരുന്നതിനിടെയാണ് പുതിയ നടപടി.
ഏറ്റവും കൂടുതല്‍ വിറ്റ് പോകുന്ന മരുന്നുകളില്‍ ഇനി മുതല്‍ ക്യു.ആര്‍ കോഡ് പതിപ്പിക്കും. ഈ കോഡ് സ്‌കാന്‍ ചെയ്താല്‍ മരുന്നുകളുടെ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ആദ്യ ഘട്ടത്തില്‍ 300 ഇനം മരുന്നുകളില്‍ ക്യു.ആര്‍ കോഡ് പതിപ്പിക്കാനാണ് സര്‍കാര്‍ നീക്കം.
100 രൂപയ്ക്ക് മുകളില്‍ വില വരുന്ന ആന്റിബയോടികുകള്‍, വേദന സംഹാരികള്‍, ആന്റി-അലര്‍ജിക് മരുന്നുകള്‍ എന്നിവ ആദ്യ ഘട്ടത്തില്‍ ഉള്‍പെടുമെന്നാണ് റിപോര്‍ട്.
നേരത്തെ അബോട് കംപനി പുറത്തിറക്കുന്ന തൈറോനോം എന്ന മരുന്നിന്റെ വ്യാജന്‍ വിപണിയിലെത്തിയിരുന്നു. ഗ്ലെന്‍മാര്‍കിന്റെ രക്സമ്മര്‍ദ ഗുളികയായ ടെല്‍മ എചിന്റേയും വ്യാജന്‍ പുറത്തിറങ്ങിയിരുന്നു. തുടര്‍ന്ന് ഈ വര്‍ഷം ജൂണില്‍ ഫആര്‍മ കംപനികളോട് മരുന്ന് വിവരങ്ങള്‍ അടങ്ങുന്ന ക്യൂ.ആര്‍ കോഡ് പ്രൈമറി, സെകന്‍ഡറി പായ്കറ്റുകളില്‍ പതിപ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചില കംപനികള്‍ ഇപ്പോള്‍ ഈ രീതിയും സ്വീകരിക്കുന്നുണ്ട്.
You might also like:
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.